കാ​ണാ​താ​യ വ​യോ​ധി​ക ക​രി​ങ്ക​ൽ ക്വാ​റി​യി​ൽ മ​രി​ച്ച നി​ല​യി​ൽ
Friday, March 31, 2023 10:29 PM IST
മ​ട്ട​ന്നൂ​ർ: കൂ​ടാ​ളി പ​ഞ്ചാ​യ​ത്തി​ലെ പാ​ണ​ലാ​ട്ടെ ക​രി​ങ്ക​ൽ ക്വാ​റി​യി​ൽ വ​യോ​ധി​ക​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പാ​ണ​ലാ​ട്ടെ കെ. ​നാ​ര​യാ​ണ​ന്‍റെ ഭാ​ര്യ ടി.​കെ. നാ​രാ​യ​ണി (75)യെ​യാ​ണ് ഇ​ന്ന​ലെ രാ​വി​ലെ പ​തി​നൊ​ന്ന​ര​യോ​ടെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ഇ​ന്ന​ലെ രാ​വി​ലെ മു​ത​ൽ ഇ​വ​രെ കാ​ണാ​നി​ല്ലാ​യി​രു​ന്നു. തു​ട​ർ​ന്ന് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ വീ​ടി​നു സ​മീ​പ​മു​ള്ള ക​രി​ങ്ക​ൽ ക്വാ​റി​ക്കു സ​മീ​പം ചെ​രി​പ്പ് ക​ണ്ടെ​ത്തി. മ​ട്ട​ന്നൂ​രി​ൽ നി​ന്ന് ഫ​യ​ർ​ഫോ​ഴ്സും പോ​ലീ​സും എ​ത്തി ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നാ​യി ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി. മ​ക്ക​ൾ: ശ​കു​ന്ത​ള, ര​മാ​വ​തി, ബി​ന്ദു. സ​ന്തോ​ഷ്, ഷാ​ജു. മ​രു​മ​ക്ക​ൾ: ബാ​ബു, സു​രേ​ഷ്, മി​നി, പ​വി​ത്ര​ൻ, ര​മ​ണി.