ക​ഴി​വു​കെ​ട്ട മ​ന്ത്രി​മാ​രു​ടെ കീ​ഴി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ തോ​ന്നി​യ​പോ​ലെ ഭ​രി​ക്കു​ന്നു: മാ​ര്‍​ട്ടി​ന്‍ ജോ​ര്‍​ജ്
Saturday, April 1, 2023 1:12 AM IST
ക​ണ്ണൂ​ർ: കേ​ര​ള​ത്തി​ല്‍ ഭ​ര​ണം ന​ട​ത്തു​ന്ന​ത് തീ​രു​മാ​ന​മെ​ടു​ക്കാ​ന്‍ പ്രാ​പ്തി​യി​ല്ലാ​ത്ത ക​ഴി​വു​കെ​ട്ട മ​ന്ത്രി​മാ​രാ​ണെ​ന്നും അ​വ​ര്‍​ക്ക് കീ​ഴി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ തോ​ന്നി​യ​പോ​ലെ ഭ​ര​ണം ന​ട​ത്തു​ക​യാ​ണെ​ന്നും ഡി​സി​സി പ്ര​സി​ഡ​ന്‍റ് മാ​ര്‍​ട്ടി​ന്‍ ജോ​ർ​ജ്. ഫ​ണ്ട് വെ​ട്ടി​ക്കു​റ​ച്ച് ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ അ​ധി​കാ​ര​വി​കേ​ന്ദ്രീ​ക​ര​ണ​ത്തെ എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ ത​ക​ർ​ക്കു​ക​യാ​ണെ​ന്നും മാ​ർ​ട്ടി​ൻ ജോ​ർ​ജ് പ​റ​ഞ്ഞു. ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളോ​ട് എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ കാ​ട്ടു​ന്ന നി​ല​പാ​ട് തി​രു​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് യു​ഡി​എ​ഫ് കൗ​ൺ​സി​ല​ർ​മാ​ർ കോ​ർ​പ​റേ​ഷ​ൻ ഓ​ഫീ​സി​നു മു​ന്നി​ൽ ന​ട​ത്തി​യ കു​ത്തി​യി​രി​പ്പ് സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സം​സ്ഥാ​ന​ത്ത് പി​ണ​റാ​യി വി​ജ​യ​ന്‍റെ ഏ​കാ​ധി​പ​ത്യ​ഭ​ര​ണ​മാ​ണ് ന​ട​ക്കു​ന്ന​ത്. ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് യ​ഥാ​സ​മ​യം ഫ​ണ്ട് ന​ല്‍​കാ​തെ അ​വ​യെ ഇ​ല്ലാ​താ​ക്കാ​നാ​ണ് ശ്ര​മമെ​ന്നും മാ​ർ​ട്ടി​ൻ ജോ​ർ​ജ് പ​റ​ഞ്ഞു. മു​ഖ്യ​മ​ന്ത്രി​ക്കും മ​ന്ത്രി​മാ​ര്‍​ക്കും വേ​ണ്ടി​യു​ള്ള വ്യ​ക്തി​ഗ​ത നേ​ട്ട​ത്തി​നു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​ണ് സ​ര്‍​ക്കാ​ര്‍ മു​ന്‍​തൂ​ക്കം ന​ല്‍​കു​ന്ന​തെ​ന്ന് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി​യ മു​സ്‌​ലിം ലീ​ഗ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൾ ക​രീം ചേ​ലേ​രി പ​റ​ഞ്ഞു. മേ​യ​ർ ടി.​ഒ. മോ​ഹ​ന​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഡെ​പ്യൂ​ട്ടി മേ​യ​ര്‍ കെ ​ഷ​ബീ​ന, സ്റ്റാ​ന്‍ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്സ​ണ്‍ പി.ഇ​ന്ദി​ര, കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ മു​സ്‌​ലി​ഹ് മ​ഠ​ത്തി​ല്‍, കൂ​ക്കി​രി രാ​ജേ​ഷ്, ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ക​ല്ലി​ക്കോ​ട​ന്‍ രാ​ഗേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍​മാ​രാ​യ സു​രേ​ഷ് ബാ​ബു എ​ള​യാ​വൂ​ര്‍, എം.​പി. രാ​ജേ​ഷ്, സി​യാ​ദ് ത​ങ്ങ​ൾ ചെ​യ​ർ​പേ​ഴ്സ​ൺ മാ​രാ​യ പി. ​ഷ​മീ​മ, ഷാ​ഹി​ന മൊ​യ്തീ​ന്‍, കൗ​ൺ​സി​ല​ർ​മാ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ക​ണ്ണൂ​ർ: സ​ർ​ക്കാ​ർ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ അ​ധി​കാ​ര​വും ഫ​ണ്ടും ക​വ​ർ​ന്നെ​ടു​ക്കു​ന്ന ന​ട​പ​ടി അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് ക​ണ്ണൂ​ർ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​തി​പ​ക്ഷ നേ​താ​വ് തോ​മ​സ് വ​ക്ക​ത്താ​നം സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ അ​വ​ഗ​ണ​ന​യ്ക്കെ​തി​രേ ക​ണ്ണൂ​ർ ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലെ യു​ഡി​എ​ഫ് മെ​മ്പ​ർ​മാ​ർ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു മു​ന്നി​ൽ ന​ട​ത്തി​യ കു​ത്തി​യി​രി​പ്പ് സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു. ക​ണ്ണൂ​ർ ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന് ക​ഴി​ഞ്ഞ​വ​ർ​ഷം റോ​ഡ് മെ​യി​‍ന്‍റനൻ​സ് ഫ​ണ്ട് 48 കോ​ടി രൂ​പ ല​ഭി​ച്ച സ്ഥാ​ന​ത്ത് ഈ ​വ​ർ​ഷം കേ​വ​ലം 6 കോ​ടി രൂ​പ മാ​ത്ര​മാ​ണ് അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്. ഇ​ത് അ​ന്യാ​യ​മാ​ണ്. മാ​ർ​ച്ച് 31ന് ​സാ​മ്പ​ത്തി​ക വ​ർ​ഷം അ​വ​സാ​നി​ക്കു​ന്ന​തി​നു മു​ന്നേ ദി​വ​സ​ങ്ങ​ളാ​യി ട്ര​ഷ​റി നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത് നീ​തീ​ക​രി​ക്കാ​ൻ ക​ഴി​യാ​ത്ത കാ​ര്യ​മാ​ണെ​ന്നും തോ​മ​സ് വ​ക്ക​ത്താ​നം പ​റ​ഞ്ഞു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം എ​ൻ.​പി.​ശ്രീ​ധ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ലി​സി ജോ​സ​ഫ്, ടി. ​എ​ൻ.​താ​ഹി​റ, ജൂ​ബി​ലി ചാ​ക്കോ, ടി.​സി.​പ്രി​യ പ്ര​സം​ഗി​ച്ചു.

ത​ളി​പ്പ​റ​മ്പ്: ത​ളി​പ്പ​റ​മ്പ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു മു​ന്നി​ൽ ന​ട​ന്ന സ​മ​രം ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്തം​ഗം കൊ​യ്യം ജ​നാ​ർ​ദ​ന​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്തം​ഗം ജോ​ഷി ക​ണ്ട​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്തം​ഗം ഉ​നൈ​സ് എ​രു​വാ​ട്ടി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ വാ​ഹീ​ദ, സ​രി​ത ജോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ആ​ല​ക്കോ​ട്: ആ​ല​ക്കോ​ട് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു മു​ന്നി​ൽ ന​ട​ത്തി​യ സ​മ​രം ഡി​സി​സി സെ​ക്ര​ട്ട​റി ജോ​സ് വ​ട്ട​മ​ല ഉ​ദ്ഘാ​ട​നം ചെ​യ്തു യു​ഡി​എ​ഫ് പ​ഞ്ചാ​യ​ത്ത് ചെ​യ​ർ​മാ​ൻ ബാ​ബു പ​ള്ളി​പ്പു​റം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി.​വി. അ​ബ്ദു​ള്ള, ജോ​ജി ക​ന്നി​ക്കാ​ട്ട്, എം.​എ. ഖ​ലീ​ൽ റ​ഹ്മാ​ൻ,പി.​സി. ആ​യി​ഷ, ക​വി​താ ഗോ​വി​ന്ദ​ൻ, ജോ​ൺ​സ​ൻ താ​രാ​മം​ഗ​ലം, മാ​ത്യു പു​തി​യേ​ടം, നി​ഷാ വി​നു, സോ​ണി​യ നൈ​ജു, മേ​ഴ്സി​ക്കു​ട്ടി,ഷൈ​ല കു​മാ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
കാ​ർ​ത്തി​ക​പു​രം: ഉ​ദ​യ​ഗി​രി പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് മു​ന്നി​ൽ ഉ​ദ​യ​ഗി​രി പ​ഞ്ചാ​യ​ത്ത് പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ൾ പ്ര​തി​ഷേ​ധ സ​മ​രം ന​ട​ത്തി. പ്ര​തി​പ​ക്ഷ നേ​താ​വ് ടോ​മി കാ​ട​ൻ​കാ​വി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ടെ​സി ആ​ലും​മൂ​ട്ടി​ൽ, ഷൈ​ല​ജ സു​നി​ൽ, മി​നി ഉ​പ്പ​ൻ​മാ​ക്ക​ൽ, സി​ന്ധു കു​ള​ക്കോ​ട്ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ച​പ്പാ​ര​പ്പ​ട​വ്: ച​പ്പാ​ര​പ്പ​ട​വ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് മു​ന്നി​ൽ കു​ത്തി​യി​രു​ന്ന് പ്ര​തി​ഷേ​ധി​ച്ചു. മു​സ് ലിം ​ലീ​ഗ് നി​യോ​ജ​ക മ​ണ്ട​ലം പ്ര​സി​ഡ​ൻ​റ് ഒ.​പി ഇ​ബ്രാ​ഹിം​കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. യു​ഡി​എ​ഫ് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പി.​ടി ജോ​ൺ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കാ​യ​ക്ക​ൽ മ​മ്മു, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​നി​ജ 'ബാ​ല​കൃ​ഷ്ണ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ബ്ദു​റ​ഹ്മാ​ൻ പെ​രു​വ​ണ, എം. ​മൈ​മൂ​ന​ത്ത്, ജോ​സ​ഫ് ഉ​ഴു​ന്നു​പാ​റ, എം. ​അ​ജ്മ​ൽ, ത​ങ്ക​മ്മ സ​ണ്ണി​എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പ​യ്യാ​വൂ​ർ:പ​യ്യാ​വൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു മു​ന്നി​ൽ യു​ഡി​എ​ഫ് ജ​ന​പ്ര​തി​നി​ധി​ക​ളും നേ​താ​ക്ക​ളും ന​ട​ത്തി​യ പ്ര​തി​ഷേ​ധ സ​മ​രം ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി നൗ​ഷാ​ദ് ബ്ലാ​ത്തൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. യു​ഡി​എ​ഫ് പ​യ്യാ​വൂ​ർ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഇ.​കെ. കു​ര്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യു​ഡി​എ​ഫ് നേ​താ​ക്ക​ളാ​യ ജോ​സ് വ​ണ്ടാ​കു​ന്നേ​ൽ, ഷം​സ് തോ​മ​സ്, ബേ​ബി മു​ല്ല​ക്ക​രി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ജെ​യിം​സ് തു​രു​ത്തേ​ൽ, പി.​ആ​ർ. രാ​ഘ​വ​ൻ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ടി.​പി. അ​ഷ്റ​ഫ്, ടെ​ൻ​സ​ൻ ജോ​ർ​ജ് ക​ണ്ടെ​ത്തി​ൻ​ക​ര, ജി​ത്തു തോ​മ​സ്, ആ​നീ​സ് നെ​ട്ട​നാ​നി​ക്ക​ൽ, സി​ന്ധു ബെ​ന്നി, വ​ത്സ​ല സാ​ജു, കു​ഞ്ഞു​മോ​ൻ കു​ഴി​വേ​ലി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.