ക​ാൽ​ന​ട​യാ​ത്ര പോ​ലും അ​സാ​ധ്യ​മാ​യി ക​ണാ​രംവ​യ​ൽ -പു​റ​ച്ചേ​രി​മ​ല റോ​ഡ്
Saturday, April 1, 2023 1:12 AM IST
എ​ട​ക്കോം : ക​ട​ന്ന​പ്പ​ള്ളി - പാ​ണ​പ്പു​ഴ പ​ഞ്ചാ​യ​ത്തി​ലെ എ​ട്ടാം വാ​ർ​ഡി​ൽ​പ്പെ​ട്ട നി​ര​വ​ധി കു​ടം​ബ​ങ്ങ​ൾ​ക്ക് ആ​ശ്ര​യ​മാ​വേ​ണ്ട ക​ണാ​രം വ​യ​ൽ - പു​റ​ച്ചേ​രി​മ​ല റോ​ഡ് തി​രി​ഞ്ഞു നോ​ക്കാ​ൻ പോ​ലും അ​ധി​കാ​രി​ക​ൾ ഇ​ല്ലാ​തെ ത​ക​ർ​ന്ന​ടി​ഞ്ഞ് കി​ട​ക്കാ​ൻ തു​ട​ങ്ങി​യി​ട്ട് വ​ർ​ഷ​ങ്ങ​ളാ​യി. ഈ ​റോ​ഡ് കു​റ​ച്ച് ഭാ​ഗം ടാ​റിം​ഗ്‌ ന​ട​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ലും തു​ട​ർ​ന്ന​ങ്ങോ​ട്ട് ഒ​രു കി​ലോ​മീ​റ്റ​റി​ല​ധി​കം ഭാ​ഗം ഇ​രുച​ക്ര വാ​ഹ​ന​ങ്ങ​ൾ​ക്ക് പോ​ലും പോ​കാ​ൻ പ​റ്റാ​ത്ത വി​ധം ദു​ർ​ഘ​ട​പാ​ത​യാ​ണ്.​
വ​ലി​യ വാ​ഹ​ന​ങ്ങ​ൾ പോ​കു​മ്പോ​ൾ ഉ​ണ്ടാ​കു​ന്ന പൊ​ടി​പ​ട​ലം മൂ​ലം സ​മീ​പ​വാ​സി​ക​ൾ​ക്ക് താ​മ​സം ത​ന്നെ ദു​രി​ത​മാ​യി. റോ​ഡി​നോ​ടു​ള്ള അ​വ​ഗ​ണ​ന​യി​ൽ പ്ര​ദേ​ശ​വാ​സി​ക​ൾ​ക്കി​ട​യി​ൽ ക​ടു​ത്ത പ്ര​തി​ഷേ​ധ​മു​യ​രു​ന്നു​ണ്ട്. ഓ​വു​ചാ​ൽ മാ​ത്ര​മാ​ണ് ഇ​വി​ടെ നി​ർ​മി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള​ത്. വ​ർ​ഷാ​വ​ർ​ഷം നാ​ട്ടു​കാ​ർ ശ്ര​മ​ദാ​നം ചെ​യ്താ​ണ് ഈ ​സ്ഥി​തി​യി​ലെ​ങ്കി​ലും എ​ത്തി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു. എ​ത്ര​യും പെ​ട്ട​ന്ന് അ​ധി​കാ​രി​ക​ൾ ഈ ​റോ​ഡ് ടാ​റിം​ഗ് ന​ട​ത്തി യാ​ത്രാ​യോ​ഗ്യ​മാ​ക്കാ​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ള​ണ​മെ​ന്ന് ക​ട​ന്ന​പ്പ​ള്ളി - പാ​ണ​പ്പു​ഴ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രോ​ട് എ​ട​ക്കോം നാ​ട് ന​വ മാ​ധ്യ​മ കൂ​ട്ടാ​യ്മ ആ​വ​ശ്യ​പ്പെ​ട്ടു.