ബ​സ്‌​ സ്റ്റോ​പ്പ്‌ മാ​റ്റാ​നു​ള്ള നീ​ക്ക​ത്തി​ൽ പ്ര​തി​ഷേ​ധം
Saturday, April 1, 2023 1:12 AM IST
തേ​ർ​ത്ത​ല്ലി: ബ​സ് സ​ർ​വീ​സ് തു​ട​ങ്ങി​യ കാ​ലം മു​ത​ൽ ജം​ഗ്ഷ​നി​ൽ ആ​ല​ക്കോ​ട് ഭാ​ഗ​ത്തേ​ക്കു​ള്ള ബ​സു​ക​ൾ നി​ർ​ത്തി ആ​ളെ ക​യ​റ്റു​ക​യും ഇ​റ​ക്കു​ക​യും ചെ​യ്യു​ന്ന ബ​സ്‌​സ്റ്റോ​പ്പ്‌ മ​റ്റൊ​രു സ്ഥ​ല​ത്തേ​ക്ക് മാ​റ്റി സ്ഥാ​പി​ക്കാ​ൻ ചി​ല​ർ ന​ട​ത്തു​ന്ന ഗൂ​ഢ​നീ​ക്ക​ത്തി​നെ​തി​രേ വ്യാ​പ​ക പ്ര​തിഷേ​ധം.
ഇ​വി​ടെ പാ​ർ​ക്ക് ചെ​യ്യു​ന്ന ഓ​ട്ടോ, ടാ​ക്സി തൊ​ഴി​ലാ​ളി​ക​ളും സ​മീ​പ​ത്തെ ക​ച്ച​വ​ട​ക്കാ​രും യാ​ത്ര​ക്കാ​രും പ്രതിഷേ​ധ​ത്തി​ലാ​ണ്. ഇ​വ​ർ ബ​സ്‌​സ്റ്റോ​പ്പ്‌ മാ​റ്റി സ്ഥാ​പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ന്ന സ്ഥ​ല​ത്ത് നി​ല​വി​ൽ എ​ല്ലാ ബ​സു​ക​ളും നി​ർ​ത്തി ആ​ളെ ക​യ​റ്റു​ക​യും ചെ​യ്യു​ന്നു​ണ്ട്.
എ​ന്നി​ട്ടും വ​ർ​ഷ​ങ്ങ​ളാ​യു​ള്ള ബ​സ്‌​സ്റ്റോ​പ്പ്‌ മാ​റ്റി സ്ഥാ​പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ന്ന​തി​ൽ ദു​രു​ഹ​ത​യു​ണ്ടെന്നും ശ്ര​മ​ത്തി​ൽ​നി​ന്നും ത​ത്പ​ര​ക​ക്ഷി​ക​ൾ പി​ൻ​മാ​റ​ണ​മെ​ന്ന് ഓ​ട്ടോ​ടാ​ക്സി തൊ​ഴി​ലാ​ളി​ക​ളും വ്യാ​പാ​രി​ക​ളും യാ​ത്ര​ക്കാ​രും ആ​വ​ശ്യ​പ്പെ​ട്ടു.