രാ​ഷ്‌​ട്രര​ക്ഷാ സം​ഗ​മം വി​മു​ക്തഭ​ട​ൻ​മാ​ർ ബ​ഹി​ഷ്ക​രി​ക്കും
Saturday, April 1, 2023 1:12 AM IST
ക​ണ്ണൂ​ര്‍: വ​ണ്‍ റാ​ങ്ക് വ​ണ്‍ പെ​ന്‍​ഷ​ന്‍-2 ന​ട​പ്പാ​ക്കു​ന്ന കേ​ന്ദ്ര സ​ര്‍​ക്കാ​രി​നെ​തി​രെ ദേ​ശി​യത​ല​ത്തി​ല്‍ ന​ട​ക്കു​ന്ന സ​മ​ര​ത്തി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച് ഭാ​ര​തീ​യ ജ​വാ​ന്‍ കി​സാ​ന്‍ പാ​ര്‍​ട്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വി​മു​ക്ത​ഭ​ട​ന്മാ​ര്‍ മൂ​ന്നി​ന് സം​സ്ഥാ​ന​ത്ത് സം​യു​ക്ത​മാ​യി പ്ര​തി​ഷേ​ധി​ക്കും. പ്ര​തി​ഷേ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി എ​ട്ടി​ന് കോ​ഴി​ക്കോ​ട് രാ​ജ്യ​ര​ക്ഷാമ​ന്ത്രി പ​ങ്കെ​ടു​ക്കു​ന്ന രാ​ഷ്‌​ട്ര​ര​ക്ഷാ​സം​ഗം ബ​ഹി​ഷ്‌​ക​രി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. വി​മു​ക്ത​ഭ​ട​ൻ​മാ​രോ​ട് കാ​ണി​ച്ച വി​വേ​ച​ന​ത്തി​നെ​തി​രെ ന​ട​ക്കു​ന്ന സ​മ​രം ക​ണ്ടി​ല്ലെ​ന്ന് ന​ടി​ച്ചാ​ണ് കോ​ഴി​ക്കോ​ട്ട് മു​ന്‍ സൈ​നി​ക​രെ പ​ങ്കെ​ടു​പ്പി​ച്ച് രാ​ഷ്‌​ട്ര​ര​ക്ഷാ​സം​ഗ​മം ന​ട​ത്തു​ന്ന​തെ​ന്നും ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. പ​ത്രസ​മ്മേ​ള​ന​ത്തി​ൽ ഭാ​ര​തീ​യ ജ​വാ​ന്‍ കി​സാ​ന്‍ പാ​ര്‍​ട്ടി ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് രാ​മ​ച​ന്ദ്ര​ന്‍ ബാ​വി​ലേ​രി, രാ​ധാ​കൃ​ഷ്ണ​ന്‍ മാ​ണി​ക്കോ​ത്ത്, കെ.​പി. സു​രേ​ഷ് കു​മാ​ര്‍, ച​ന്ദ്ര​ബാ​ബു എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.