കണ്ണൂര്‍: തൊഴിലാളികളുടെ ഉന്നമനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയെന്ന് മേനി പറഞ്ഞ് നടക്കുന്ന പാര്‍ട്ടി അധികാരത്തിലെത്തിയപ്പോള്‍ തൊഴിലാളികളെ മറന്നുവെന്ന് ഡിസിസി പ്രസിഡന്റ് മാര്ട്ടിന് ജോര്‍ജ്. പിണറായി സര്‍ക്കാരിന്റെ നികുതി ഭീകരതയ്ക്കെതിരേ സംസ്ഥാന വ്യാപകമായി യുഡിഎഫ് നടത്തുന്ന പ്രക്ഷോഭ സമരത്തിന്റെ ഭാഗമായി നടന്ന പ്രകടനത്തിന് ശേഷം നടന്ന പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നാലായിരം കോടിയുടെ നികുതി വര്‍ധനവാണ് ഈ സര്‍ക്കാര്‍ ഇന്നലെ മുതല്‍ ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിച്ചിരിക്കുന്നത്. ആ വര്‍ധന ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടിയാണെന്നാണ് അവകാശപ്പെടുന്നത്. എന്ത് ക്ഷേമമാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചതെന്ന് അദ്ദേഹം ചോദിച്ചു.
യുഡിഎഫ് ചെയര്മാന് പി.ടി. മാത്യു അധ്യക്ഷത വഹിച്ചു. നേതാക്കളായ അബ്ദുള്‍ കരീം ചേലേരി, മേയര്‍ ടി.ഒ. മോഹനന്, സി.എ. അജീര്‍, വി.എ. നാരായണന്, കെ.ടി. സഹദുള്ള, റോജോ സെബാസ്റ്റ്യന്‍, സി.കെ. സഹജന്, എ.കെ. സജി തുടങ്ങിയവര്‍ പ്രസംഗിച്ചു.
സമരത്തിന് നേതാക്കളായ പ്രഫ. എ.ഡി. മുസ്തഫ, സജീവ് മാറോളി, കെ.എ. ലത്തീഫ്, എസ്. മുഹമ്മദ്, ഡപ്യൂട്ടി മേയര്‍ കെ.ഷബീന, കടവത്തൂര്‍ മുഹമ്മദ്, കെ .പ്രമോദ്, റഷീദ് കവ്വായി, രാജീവന് എളയാവൂര്, ഷമാമുഹമ്മദ്, സുരേഷ്ബാബു എളയാവൂര്, ടി.ജയകൃഷ്ണന്, ടി.കെ. അജിത്ത്, സി.ടി. ഗിരിജ എന്നിവര്‍ നേതൃത്വം നല്കി.