കൂ​വേ​രി തൂ​ക്കു​പാ​ല​ത്തി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ തു​ട​ങ്ങി
Sunday, April 2, 2023 12:58 AM IST
ച​പ്പാ​ര​പ്പ​ട​വ്: കു​വേ​രി പു​ഴ​യ്ക്ക് കു​റു​കെ​യു​ള്ള തൂ​ക്കു​പാ​ല​ത്തി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ആ​രം​ഭി​ച്ചു. പാ​ല​ത്തി​ന്‍റെ പാ​ർ​ശ്വ സം​ര​ക്ഷ​ണ​മാ​യി നി​ർ​മി​ച്ചി​രി​ക്കു​ന്ന ക​മ്പി​വേ​ലി​ക​ൾ പൊ​ട്ടി​യ​ട​ർ​ന്ന നി​ല​യി​ലായി​രു​ന്നു.
ഇതിലെ ഒ​ട്ടേ​റെ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ള​ട​ക്കം ക​ട​ന്നു പോ​കു​ന്ന​തി​നാ​ൽ അ​പ​ക​ട​സാ​ധ്യ​ത​യും ഏ​റെ​യാ​യി​രു​ന്നു.
ഇ​തോ​ടെ ച​പ്പാ​ര​പ്പ​ട​വ് പ​ഞ്ചാ​യ​ത്ത് ബ​ജ​റ്റി​ൽ പാ​ല​ത്തി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കാ​യി മൂ​ന്നു​ല​ക്ഷം രൂ​പ മാ​റ്റി​വ​ച്ചു. പാ​ല​ത്തി​ന്‍റെ പാ​ർ​ശ്വ സം​ര​ക്ഷ​ണ​മാ​യി നി​ർ​മി​ച്ച ക​മ്പി​വേ​ലി​ക​ൾ മാ​റ്റി സ്ഥാ​പി​ക്കു​ക​യും പെ​യി​ന്‍റിം​ഗ് ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​വൃ​ത്തി​ക​ളു​മാ​ണ് ഇ​പ്പോ​ൾ പു​രോ​ഗ​മി​ച്ചു വ​രു​ന്ന​ത്. അ​തേ​സ​മ​യം തൂ​ക്കു​പാ​ലം നി​ല​നി​ർ​ത്തി, കൂ​വേ​രി​ക്ക​ട​വി​ൽ കോ​ൺ​ക്രീ​റ്റ് പാ​ലം വേ​ണ​മെ​ന്ന ആ​വ​ശ്യ​വും നാ​ട്ടു​കാ​ർ ഉ​ന്ന​യി​ക്കു​ന്നു.