രാ​ഹു​ൽ ഗാ​ന്ധി​ക്ക് ഐ​ക്യ​ദാ​ർ​ഢ്യം: യൂ​ത്ത് കോ​ൺ​ഗ്ര​സ് നൈ​റ്റ് മാ​ർ​ച്ച്
Sunday, April 2, 2023 12:58 AM IST
ക​ണ്ണൂ​ർ: രാ​ഹു​ൽ ഗാ​ന്ധി​യെ ഭ​ര​ണ​കൂ​ട ഭീ​ക​ര​ത ഉ​പ​യോ​ഗി​ച്ചു​കൊ​ണ്ട് അ​യോ​ഗ്യ​നാ​ക്കി​ക്കി​യ സം​ഘ്പരിവാ​ർ ഭീ​ക​ര​ത​യ്ക്കെ​തി​രേ രാ​ഹു​ൽ ഗാ​ന്ധി​ക്ക് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച് യൂ​ത്ത് കോ​ൺ​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ നൈ​റ്റ് മാ​ർ​ച്ച് ന​ട​ത്തി. ഡി​സി​സി​യി​ൽ നി​ന്ന് ആ​രം​ഭി​ച്ച മാ​ർ​ച്ചി​ൽ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​നും അ​ണി​നി​ര​ന്നു.
രാ​ഹു​ൽ ഗാ​ന്ധി​ക്ക് ഇ​ന്ത്യ​യു​ടെ ജ​ന​ങ്ങ​ളു​ടെ ഹൃ​ദ​യ​ത്തി​ലാ​ണ് യോ​ഗ്യ​ത​യെ​ന്നും അ​തി​ന് വി​ല​യി​ടാ​ൻ മോ​ദി ഭ​ര​ണ​കൂ​ട​ത്തി​ന് സാ​ധി​ക്കു​മി​ല്ലെ​ന്നും കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.
ഡി​സി​സി പ്ര​സി​ഡ​ന്‍റ് മാ​ർ​ട്ടി​ൻ ജോ​ർ​ജ്, സു​ദീ​പ് ജെ​യിം​സ്, മേ​യ​ർ ടി.​ഒ. മോ​ഹ​ൻ, ക്ഷ​മ മു​ഹ​മ്മ​ദ്‌, രാ​ജീ​വ​ൻ എ​ള​യ​വൂ​ർ, കെ.​സി .മു​ഹ​മ്മ​ദ് ഫൈ​സ​ൽ, സ​ന്ദീ​പ് പ​ണ​പ്പു​ഴ, വി.​കെ. ഷി​ബി​ന, രാ​ഹു​ൽ ദാ​മോ​ദ​ര​ൻ,റി​ജി​ൻ രാ​ജ്, വി. ​രാ​ഹു​ൽ, ദി​ലീ​പ് മാ​ത്യു, ര​ജി​ത് നാ​റാ​ത്ത്, മു​ഹ​മ്മ​ദ്‌ ഷ​മ്മാ​സ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.