ആ​ന​മ​തി​ൽ നി​ർ​മാ​ണം; ആ​ശ​ങ്ക രേ​ഖ​പെ​ടു​ത്തി താ​ലൂ​ക്ക് സ​ഭ
Sunday, April 2, 2023 12:58 AM IST
ഇ​രി​ട്ടി: ആ​റ​ളം ഫാ​മി​ലെ ആ​ന മ​തി​ൽ നി​ർ​മാ​ണ​ത്തി​ലു​ണ്ടാ​കു​ന്ന കാ​ല​താ​മ​സ​ത്തി​ൽ ആ​ശ​ങ്ക രേ​ഖ​പെ​ടു​ത്തി താ​ലൂ​ക്ക് സ​ഭാ യോ​ഗം. ആ​റ​ളം ഫാ​മി​ൽ ആ​റു​മാ​സ​മാ​യി ശ​മ്പ​ളം ല​ഭി​ക്കാ​ത്ത കാ​ര്യ​വും യോ​ഗം ച​ർ​ച്ച ചെ​യ്തു. ഇ​രി​ട്ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ സ​ണ്ണി ജോ​സ​ഫ് എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ന​മ​തി​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്പീ​ക്ക​റു​ടെ നേ​തൃ​ത്വ​ത്തി​ൽ ധ​ന​മ​ന്ത്രി, വ​നം​മ​ന്ത്രി, എം​എ​ൽ​എ മ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്ത ച​ർ​ച്ച​യി​ലെ തീ​രു​മാ​ന​ങ്ങ​ൾ സ​ണ്ണി ജോ​സ​ഫ് വി​ശ​ദീ​ക​രി​ച്ചു. മ​ട്ട​ന്നൂ​ർ കോ​ട​തി​ക്ക് മു​ന്നി​ൽ ബ​സ് ഷെ​ൽ​ട്ട​ർ കെ​എ​സ്ടി​പി പു​ന​സ്ഥാ​പി​കാ​ത്ത​തും. ഇ​രി​ട്ടി ടൗ​ണി​ലെ വീ​ണു​കി​ട​ക്കു​ന്ന വ​ഴി​വി​ള​ക്കു​ക​ൾ അ​പ​ക​ടം സൃ​ഷ്ടി​ക്കു​ന്ന​തും, ഇ​രി​ട്ടി പേ​രാ​വൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി ക​ളി​ലെ ഗൈ​ന​ക്കോ​ള​ജി​സ്റ്റു​ക​ളു​ടെ കു​റ​വും യോ​ഗ​ത്തി​ൽ വി​വി​ധ രാ​ഷ്ട്രീ​യ​പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ ഉ​ന്ന​യി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​വേ​ലാ​യു​ധ​ൻ, ഇ​രി​ട്ടി ന​ഗ​ര​സ​ഭ അ​ധ്യ​ക്ഷ കെ. ​ശ്രീ​ല​ത, മ​ട്ട​ന്നൂ​ർ ന​ഗ​ര​സ​ഭ അ​ധ്യ​ക്ഷ​ൻ ഷാ​ജി​ത്, കൊ​ട്ടി​യൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റോ​യി ന​മ്പു​ടാ​കം, ത​ഹ​സി​ൽ​ദാ​ർ സി.​വി. പ്ര​കാ​ശ​ൻ, വി​വി​ധ വ​കു​പ്പ് ത​ല ഉ​ദ്യോ​ഗ​സ്ഥ​ന്മാ​ർ, രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.