ദേ​ശീ​യ​പാ​ത നി​ര്‍​മാ​ണം: കാ​ല​വ​ര്‍​ഷ​ത്തി​ന് മു​മ്പ് പ​രി​ഹാ​രം ക​ണ്ടെ​ത്ത​ണം
Thursday, May 25, 2023 12:58 AM IST
പ​യ്യ​ന്നൂ​ര്‍: കാ​ല​വ​ര്‍​ഷ​ത്തി​ന് മു​മ്പേ ദേ​ശീ​യ​പാ​ത നി​ര്‍​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​യ്യ​ന്നൂ​ര്‍ മ​ണ്ഡ​ല​ത്തി​നു കീ​ഴി​ലെ സ്ഥ​ല​ങ്ങ​ളി​ല്‍ പ​രി​ഹാ​രം ക​ണ്ടെ​ത്താ​ന്‍ നി​ര്‍​ദേശം. ക​ഴി​ഞ്ഞ ദി​വ​സം ക​ള​ക്ട​റേ​റ്റി​ല്‍ ന​ട​ന്ന ദേ​ശീ​യപാ​താ നി​ര്‍​മാ​ണ വി​ശ​ക​ല​ന​ത്തി​ന് ശേ​ഷം ടി.​ഐ. മ​ധു​സൂ​ദ​ൻ എം​എ​ല്‍​എ യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ദേ​ശീ​യ​പാ​താ അ​ധി​കൃ​ത​രും ത​ദ്ദേ​ശ സ്ഥാ​പ​ന മേ​ധാ​വി​ക​ളും വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ സ​ന്ദ​ര്‍​ശ​നം ന​ട​ത്തി.
പെ​രു​മ്പ പു​തി​യ പാ​ല​ത്തി​ന്‍റെ നി​ര്‍​മാ​ണം ന​ട​ക്കു​ന്ന ഭാ​ഗ​ത്ത് മ​ണ്ണി​ട്ട് പു​ഴ​യു​ടെ ഒ​ഴു​ക്ക് ത​ട​ഞ്ഞ നി​ല​യി​ലാ​ണ്. ക​ഴി​ഞ്ഞ കാ​ല​വ​ര്‍​ഷ സ​മ​യ​ത്ത് ഈ ​പു​ഴ​യു​ടെ പ​രി​സ​ര​ങ്ങ​ളി​ല്‍ വെ​ള്ളം ക​യ​റി​യി​രു​ന്നു. ഇ​ത്ത​വ​ണ പു​ഴ​യു​ടെ ഒ​ഴു​ക്ക് ത​ട​സ​പ്പെ​ടു​ത്തി​യ​തോ​ടെ മ​ഴ​യി​ല്‍ വെ​ള്ള​പ്പൊ​ക്ക​മു​ണ്ടാ​കു​മെ​ന്ന ആ​ശ​ങ്ക​യു​മു​ണ്ട്. ക​രി​വെ​ള്ളൂ​ര്‍ ടൗ​ണി​ല്‍ ചെ​റു​മ​ഴ​യി​ല്‍ പോ​ലും വെ​ള്ള​ക്കെ​ട്ട് ഉ​ണ്ടാ​കു​ന്ന സ്ഥി​തി​ക്ക് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നും ദേ​ശീ​യ​പാ​താ അ​ധി​കൃ​ത​രോ​ട് ജ​ന​പ്ര​തി​നി​ധി​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു. പു​ഴ​യി​ലെ പൈ​ലിം​ഗ് പ്ര​വൃ​ത്തി​ക​ള്‍ ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ല്‍ അ​വ​സാ​നി​ക്കു​മെ​ന്നും പി​ന്നീ​ട് പു​ഴ​യി​ല്‍ നി​ക്ഷേ​പി​ച്ച മ​ണ്ണ് നീ​ക്കം ചെ​യ്യു​മെ​ന്നുമാണ് ക​രാ​ര്‍ ക​മ്പ​നി അ​ധി​കൃ​ത​രു​ടെ വി​ശ​ദീ​ക​ര​ണം. വെ​ള്ളൂ​ര്‍, ക​രി​വെ​ള്ളൂ​ര്‍ പ്ര​ദേ​ശ​ത്തെ സ​ര്‍​വീ​സ് റോ​ഡി​ന്‍റെ നി​ര്‍​മാ​ണം സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ര്‍​ത്തി​യാ​ക്കു​മെ​ന്നും അ​വ​ര്‍ പ​റ​ഞ്ഞു.