വ​നി​താ ക​മ്മീ​ഷ​ന്‍ അ​ദാ​ല​ത്ത്: 27 പ​രാ​തി​ക​ള്‍ തീ​ര്‍​പ്പാ​ക്കി
Friday, May 26, 2023 12:55 AM IST
ക​ണ്ണൂ​ർ: ക​ണ്ണൂ​ർ ക​ള​ക്ട​റേ​റ്റ് കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ വ​നി​താ ക​മ്മീ​ഷ​ൻ അം​ഗം പി. ​കു​ഞ്ഞാ​യി​ഷ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ത്തി​യ സി​റ്റിം​ഗി​ൽ പ​രി​ഗ​ണ​ന​യ​ക്ക് വ​ന്ന 90 പ​രാ​തി​ക​ളി​ൽ 27 എ​ണ്ണം തീ​ർ​പ്പാ​ക്കി. പ​ത്തെ​ണ്ണ​ത്തി​ൽ ക​മ്മീ​ഷ​ൻ വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട് തേ​ടി.
53 പ​രാ​തി​ക​ള്‍ അ​ടു​ത്ത സി​റ്റിം​ഗി​ല്‍ പ​രി​ഗ​ണി​ക്കും. അ​ടു​ത്ത സി​റ്റിം​ഗ് ജൂ​ണ്‍ 20ന് ​ന​ട​ക്കും. അ​ദാ​ല​ത്തി​ല്‍ പാ​ന​ല്‍ അ​ഭി​ഭാ​ഷ​ക​രാ​യ കെ.​പി. ഷി​മ്മി, കെ.​എം. പ്ര​മീ​ള, ചി​ത്തി​ര ശ​ശി​ധ​ര​ന്‍, കൗ​ണ്‍​സി​ല​ര്‍ പി. ​മാ​ന​സ ബാ​ബു, വ​നി​താ സെ​ല്‍ ഓ​ഫീ​സ​ര്‍ കെ.​പി. സി​ന്ധു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

മ​ഴ​യ്ക്ക് മു​ൻ​പ്
നീ​രൊ​ഴു​ക്ക് ത​ട​ഞ്ഞ​ത്
പു​നഃ​സ്ഥാ​പി​ക്ക​ണം:
ഹൈ​ക്കോ​ട​തി

പാ​പ്പി​നി​ശേ​രി: ദേ​ശീ​യ​പാ​ത നി​ർ​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പാ​പ്പി​നി​ശേ​രി തു​രു​ത്തി തോ​ടി​ന്‍റെ നീ​രൊ​ഴു​ക്ക് ത​ട​ഞ്ഞ ന​ട​പ​ടി, മ​ഴ​യ്ക്ക് മു​ൻ​പ് പു​ന​ഃസ്ഥാ​പി​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി. ഹൈ​വേ ബൈ​പാ​സ് പ്ര​വൃ​ത്തി​യു​ടെ ഭാ​ഗ​മാ​യി തു​രു​ത്തി തോ​ട് മൂ​ടി​യ​തി​നെ​തി​രേ പാ​പ്പി​നി​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഹൈ​ക്കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ഇ​ട​ക്കാ​ല ഉ​ത്ത​ര​വ്.
ഹൈ​ക്കോ​ട​തി സിം​ഗി​ൾ ബെ​ഞ്ചി​ൽ നി​ന്നു​മാ​ണ് ഉ​ത്ത​ര​വു​ണ്ടാ​യ​ത്. ഉ​ത്ത​ര​വി​ൽ മ​ൺ​സൂ​ൺ ആ​രം​ഭി​ക്കു​ന്ന​തി​ന് മു​ൻ​പ് വെ​ള്ളം മു​ൻ​കാ​ല​ങ്ങ​ളി​ലെ പോ​ലെ ഒ​ഴു​കി പോ​കാ​ൻ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ ദേ​ശീ​യ​പാ​ത അ​ധി​കൃ​ത​ർ​ക്ക് നി​ർ​ദ്ദേ​ശം ന​ൽ​കി. പാ​പ്പി​നി​ശേ​രി പ​ഞ്ചാ​യ​ത്തി​ന് വേ​ണ്ടി അ​ഡ്വ. പി.​യു. ശൈ​ല​ജ​നാ​ണ് ഹാ​ജ​രാ​യ​ത്.