കാ​ണാ​താ​യ വ​യോ​ധി​ക​ൻ പു​ഴ​യി​ൽ മ​രി​ച്ച നി​ല​യി​ൽ
Friday, May 26, 2023 1:04 AM IST
ക​ണ്ണൂ​ർ: വ​ള​പ​ട്ട​ണം പു​ഴ​യി​ൽ നി​ന്ന് ക​ണ്ടെ​ത്തി​യ മൃ​ത​ദേ​ഹം തി​രി​ച്ച​റി​ഞ്ഞു. കാ​സ​ർ​ഗോ​ഡ് വെ​സ്റ്റ് എ​ളേ​രി​യി​ലെ മ​ണി​പ്പു​ഴ ഹൗ​സി​ൽ ഏ​ബ്ര​ഹാം(71)​ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് ഇ​ന്ന​ലെ രാ​വി​ലെ വ​ള​പ​ട്ട​ണം റെ​യി​ൽ​വേ പാ​ല​ത്തി​ന് സ​മീ​പ​ത്തു​നി​ന്ന് ക​ണ്ടെ​ത്തി​യ​ത്. ക​ഴി​ഞ്ഞ 23 മു​ത​ൽ ഏ​ബ്ര​ഹാ​മി​നെ കാ​ണാ​നി​ല്ലെ​ന്ന് കാ​ണി​ച്ച് മ​ക​ൻ ഡാ​നി​ഷ് ക​ണ്ണൂ​ർ ‌ടൗ​ൺ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു.

കാ​ൻ​സ​ർ രോ​ഗി​യാ​യി​രു​ന്ന ഏ​ബ്ര​ഹാം കു​റ​ച്ചു​കാ​ല​മാ​യി കു​റു​വ​യി​ലു​ള്ള മ​ക​ൻ ഡാ​നി​ഷി​ന്‍റെ വീ​ട്ടി​ലാ​യി​രു​ന്നു താ​മ​സി​ച്ചി​രു​ന്ന​ത്. 23 ന് ​ഉ​ച്ച​യ്ക്ക് ത​ല​ശേ​രി​യി​ലെ മ​ല​ബാ​ർ കാ​ൻ​സ​ർ സെ​ന്‍റ​റി​ൽ ഡോ​ക്ട​റെ കാ​ണി​ക്കാ​നാ​യി വീ​ട്ടി​ൽ​നി​ന്ന് ഇ​റ​ങ്ങി​യ​താ​യി​രു​ന്നു. വീ​ട്ടി​ൽ തി​രി​ച്ചെ​ത്താ​ത്ത​തി​നെ​തു​ട​ർ​ന്ന് മ​ക​ൻ ന​ൽ​കി​യ പ​രാ​തി​യി​ൽ ‌‌‌ടൗ​ൺ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​ര​വെ​യാ​ണ് ഇ​ന്ന​ലെ രാ​വി​ലെ വ​ള​പ​ട്ട​ണ​ത്ത് നി​ന്ന് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.