ജ​ല​പ​രി​ശോ​ധ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു
Saturday, May 27, 2023 1:31 AM IST
ക​ണ്ണൂ​ർ:​ പു​തി​യ അ​ധ്യ​യ​ന വ​ർ​ഷം ആ​രം​ഭി​ക്കു​ന്ന​തി​ന്‍റെ മു​ന്നോ​ടി​യാ​യി സ്കൂ​ളു​ക​ളി​ലെ കു​ടി​വെ​ള്ള വി​ത​ര​ണ സം​വി​ധാ​നം പ​രി​ശോ​ധി​ക്കു​ന്ന​തി​നാ​യി ക​ണ്ണൂ​ര്‍ കോ​ര്‍​പ​റേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജ​ല​പ​രി​ശോ​ധ​ന ക്യാ​മ്പ് ന​ട​ത്തി.​
ക​ണ്ണൂ​ര്‍ കോ​ര്‍​പ​റേ​ഷ​ന്‍ കം​പ്ലീ​റ്റ് അ​ക്വാ​സൊ​ല്യൂ​ഷ​ന്‍ ക​ണ്ണൂ​ര്‍, വാ​ട്ട​ര്‍​ലാ​ബ് കോ​ഴി​ക്കോ​ട് എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ക്യാ​മ്പ് ന​ട​ത്തി​യ​ത്. ക​ണ്ണൂ​ര്‍ മു​നി​സി​പ​ല്‍ ഹൈ​സ്കൂ​ളി​ല്‍ ന​ട​ന്ന പ​രി​പാ​ടി മേ​യ​ര്‍ ടി.​ഒ. മോ​ഹ​ന​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ര്‍​പ​റേ​ഷ​ന്‍ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ സു​രേ​ഷ് ബാ​ബു എ​ള​യാ​വൂ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ആ​രോ​ഗ്യ​കാ​ര്യ സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ എം.​പി. രാ​ജേ​ഷ് പ്ര​സം​ഗി​ച്ചു.​ കോ​ര്‍​പ​റേ​ഷ​ന്‍ പ​രി​ധി​യി​ലെ എ​ൺ​പ​തോ​ളം സ്കൂ​ളു​ക​ൾ ജ​ല​പ​രി​ശോ​ധ ക്യാ​മ്പി​ൽ പ​ങ്കെ​ടു​ത്തു.