നെ​യ്യ​മൃ​ത് സം​ഘം മ​ഠ​ങ്ങ​ളി​ൽ പ്ര​വേ​ശി​ച്ചു
Saturday, May 27, 2023 1:32 AM IST
ഇ​രി​ട്ടി: കൊ​ട്ടി​യൂ​ർ വൈ​ശാ​ഖ മ​ഹോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ക്കു​ന്ന നെ​യ്യാ​ട്ട​ത്തി​നു​ള​ള നെ​യ്യു​മാ​യി പോ​കേ​ണ്ട വ്ര​ത​ക്കാ​ർ വി​വി​ധ മ​ഠ​ങ്ങ​ളി​ൽ പ്ര​വേ​ശി​ച്ചു. ഇ​ന്ന​ലെ മു​ത​ലാ​ണ് ഇ​വ​ർ മ​ഠ​ങ്ങ​ളി​ൽ പ്ര​വേ​ശി​ച്ച് ക​ഠി​ന​വ്ര​തം തു​ട​ങ്ങി​യ​ത്. കീ​ഴൂ​ർ മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള മ​ഠ​ത്തി​ൽ 20 പേ​രാ​ണ് ഇ​ത്ത​വ​ണ വ്ര​തം നോ​ൽ​ക്കു​ന്ന​ത്. പി.​ആ​ർ. ഉ​ണ്ണി​കൃ​ഷ്ണ​നാ​ണ് മ​ഠം കാ​ര​ണ​വ​ർ. ക്ഷേ​ത്രം മേ​ൽ​ശാ​ന്തി സു​ബ്ര​ഹ്മ​ണ്യ​ൻ ന​മ്പൂ​തി​രി മ​ഠ​ത്തി​ൽ പ്ര​വേ​ശി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ക​ല​ശം കു​ളി​ച​ട​ങ്ങു​ക​ൾ​ക്ക് കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.
പാ​യം കാ​ട​മു​ണ്ട മ​ഹാ​വി​ഷ്ണു ക്ഷേ​ത്രം, കീ​ഴൂ​ർ ഇ​ട​വ​യു​ടെ കീ​ഴി​ലു​ള്ള പു​ന്നാ​ട് കു​ഴു​മ്പി​ൽ, കാ​ക്ക​യ​ങ്ങാ​ട് പാ​ല, ആ​റ​ളം, വ​ട്ട​ക്ക​യം തു​ട​ങ്ങി​യ മ​ഠ​ങ്ങ​ളി​ലും നെ​യ്യ​മൃ​ത് സം​ഘം ക​ല​ശം കു​ളി​ച്ച് മ​ഠ​ത്തി​ൽ പ്ര​വേ​ശി​ച്ചു. ജൂ​ൺ ഒ​ന്നി​ന് അ​ർ​ധ​രാ​ത്രി​യോ​ടെ​യാ​ണ് അ​ക്ക​രെ കൊ​ട്ടി​യൂ​രി​ൽ സ്വ​യം​ഭൂ​വി​ൽ നെ​യ്യ​ഭി​ഷേ​കം ന​ട​ക്കു​ക. അ​ഞ്ചു ദി​വ​സ​ത്തെ ക​ഠി​ന വ്ര​ത​ത്തി​ന് ശേ​ഷം വ്ര​ത​ക്കാ​ർ നെ​യ്യ​ഭി​ഷേ​ക​ത്തി​നു​ള്ള നെ​യ്യു​മാ​യി ഒ​ന്നി​ന് പു​ല​ർ​ച്ചെ കൊ​ട്ടി​യൂ​രി​ലേ​ക്ക് കാ​ൽ​ന​ട​യാ​യി പു​റ​പ്പെ​ടും.