പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​നം: ​മ​ദ്ര​സ അ​ധ്യാ​പ​ക​നെ​തി​രേ കേ​സ്
Monday, May 29, 2023 12:47 AM IST
കൂ​ത്തു​പ​റ​മ്പ്: വി​ദ്യാ​ർ​ഥി​ക​ളെ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യ മ​ദ്ര​സ അ​ധ്യാ​പ​ക​നെ​തി​രേ പോ​ക്സോ കേ​സ്. പ​ത്തും പ​ന്ത്ര​ണ്ടും വ​യ​സു​ള്ള ര​ണ്ട് ആ​ൺ​കു​ട്ടി​ക​ളെ പീ​ഡി​പ്പി​ച്ച​താ​യാ​ണ് പ​രാ​തി. മ​ദ്ര​സ അ​ധ്യാ​പ​ക​ൻ പെ​രി​ന്ത​ൽ​മ​ണ്ണ സ്വ​ദേ​ശി അ​ഷ്റ​ഫ് കു​ള​ത്തൂ​രി​നെ​തി​രേ​യാ​ണ് ര​ക്ഷി​താ​ക്ക​ൾ ക​ണ്ണ​വം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. മൂ​ന്ന് ദി​വ​സം മു​ന്പാ​ണ് ഇ​യാ​ൾ മ​ദ്ര​സ​യി​ൽ അ​ധ്യാ​പ​ക​നാ​യി ചു​മ​ത​ല​യേ​റ്റ​ത്.

ന​വോ​ദ​യ പ്ര​വേ​ശ​നം: 31 വ​രെ അ​പേ​ക്ഷി​ക്കാം

പെ​രി​യ: ജ​വ​ഹ​ര്‍ ന​വോ​ദ​യ വി​ദ്യാ​ല​യ​ത്തി​ല്‍ ന​ട​പ്പ് അ​ധ്യ​യ​ന വ​ര്‍​ഷ​ത്തി​ല്‍ 11-ാം ക്ലാ​സി​ല്‍ നി​ല​വി​ലു​ള്ള ഒ​ഴി​വു​ക​ള്‍ നി​ക​ത്തു​ന്ന​തി​നാ​യി ലാ​റ്റ​റ​ല്‍ എ​ന്‍​ട്രി പ്ര​വേ​ശ​ന​ത്തി​നു​ള്ള അ​പേ​ക്ഷ www.navodaya.gov.in എ​ന്ന വെ​ബ്സൈ​റ്റി​ല്‍ ഓ​ണ്‍​ലൈ​നാ​യി സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി 31.
ഫോ​ൺ: 0467 2234057, 8921080165.