നി​ര്‍​മ​ല​ഗി​രി കോ​ള​ജി​ന് റാ​ങ്ക് തി​ള​ക്കം
Wednesday, May 31, 2023 7:37 AM IST
കൂ​ത്തു​പ​റ​മ്പ്: ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല ബി​രു​ദ പ​രീ​ക്ഷ​യി​ൽ കൂ​ത്തു​പ​റ​മ്പ് നി​ര്‍​മ​ല​ഗി​രി കോ​ള​ജി​ന് ച​രി​ത്ര വി​ജ​യം. വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ 12 വി​ദ്യാ​ർ​ഥി​ക​ൾ ആ​ദ്യ പ​ത്തു റാ​ങ്കു​ക​ളി​ൽ ഇ​ടം നേ​ടി. മ​ല​യാ​ളം ബി​രു​ദ പ​രീ​ക്ഷ​യി​ൽ യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ല്‍ ഒ​ന്നും ര​ണ്ടും ഏ​ഴും സ്ഥാ​ന​ങ്ങ​ളും 10 എ ​ഗ്രേ​ഡും 85.71 വി​ജ​യ ശ​ത​മാ​ന​ത്തി​ൽ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ ര​ണ്ടാം സ്ഥാ​ന​വും നി​ര്‍​മ​ല​ഗി​രി കോ​ള​ജ് നേ​ടി.​ഹോം സ​യ​ൻ​സി​ൽ ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ളും 13 എ ​ഗ്രേ​ഡും കോ​ള​ജി​ന് സ്വ​ന്തം.

വി​ജ​യ ശ​ത​മാ​ന​ത്തി​ല്‍ ഹി​സ്റ്റ​റി ഡി​പ്പാ​ര്‍​ട്ട്‌​മെ​ന്‍റും മി​ക​ച്ച നേ​ട്ട​മാ​ണ് കൈ​വ​രി​ച്ച​ത്. ര​ണ്ടും മൂ​ന്നും റാ​ങ്കു​ക​ളും യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ 87.52 ശ​ത​മാ​നം വി​ജ​യ​വും നാ​ല് എ ​ഗ്രേ​ഡും നേ​ടി. ഇം​ഗ്ലീ​ഷ് വി​ഭാ​ഗം ര​ണ്ടും നാ​ലും റാ​ങ്കും 73.81 ശ​ത​മാ​നം വി​ജ​യ​വും ഒ​മ്പ​ത് എ ​ഗ്രേ​ഡും നേ​ടി .

ഇ​ക്ക​ണോ​മി​ക്‌​സി​ല്‍ 75 ശ​ത​മാ​നം വി​ജ​യ​വു​മാ​യി യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ വി​ജ​യ ശ​ത​മാ​ന​വും എ​ട്ട് എ ​ഗ്രേ​ഡും കോ​ള​ജി​നു​ണ്ട്. ബി​കോം വി​ഭാ​ഗം എ​ട്ട് എ ​പ്ല​സ് ഗ്രേ​ഡും 13 എ ​ഗ്രേ​ഡും കൈ​വ​രി​ച്ചു. മാ​ത്ത​മാ​റ്റി​ക്സി​ന് ര​ണ്ടാം റാ​ങ്കും യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ 77.5 വി​ജ​യ ശ​ത​മാ​ന​വും 12 എ ​പ്ല​സും 10 എ ​ഗ്രേ​ഡും ക​ര​സ്ഥ​മാ​ക്കി.

കെ​മി​സ്ട്രി വി​ഭാ​ഗം 91 വി​ജ​യ ശ​ത​മാ​നം വി​ജ​യ​ത്തോ​ടെ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ ര​ണ്ടാം സ്ഥാ​ന​ത്തു​ണ്ട്.17 എ ​പ്ല​സും13 എ ​ഗ്രേ​ഡും നേ​ടി. സു​വോ​ള​ജി വി​ഭാ​ഗ​ത്തി​ൽ മൂ​ന്നാം റാ​ങ്കും ആ​റ് എ ​പ്ല​സും 18 എ ​ഗ്രേ​ഡും ഉ​ണ്ട്. ഫി​സി​ക്സ് വി​ഭാ​ഗം 17 എ ​ഗ്രേ​ഡു​ക​ൾ ക​ര​സ്ഥ​മാ​ക്കി. ബോ​ട്ട​ണി വി​ഭാ​ഗ​ത്തി​ൽ നാ​ല് എ ​പ്ല​സും 16 എ ​ഗ്രേ​ഡും നേ​ടി.മു​ൻ​വ​ർ​ഷ​ങ്ങ​ളി​ലേ​തു പോ​ലെ മി​ന്നു​ന്ന പ്ര​ക​ട​നം ഈ ​വ​ർ​ഷ​വും നി​ർ​മ​ല​ഗി​രി​ക്ക് കാ​ഴ്ച​വ​യ്ക്കാ​നാ​യ​തി​നു പി​ന്നി​ൽ മി​ക​വു​ള്ള അ​ധ്യാ​പ​ക​രും മി​ക​ച്ച ഭൗ​തി​ക​സൗ​ക​ര്യ​ങ്ങ​ളു​മാ​ണെ​ന്ന് കോ​ള​ജ് മാ​നേ​ജ​ർ മോ​ൺ. ആ​ന്‍റ​ണി മു​തു​കു​ന്നേ​ലും ബ​ർ​സാ​ർ ഫാ. ​ഷാ​ജി തെ​ക്കേ​മു​റി​യും പ്രി​ൻ​സി​പ്പ​ൽ ഡോ. ​കെ.​വി. ഔ​സേ​പ്പ​ച്ച​നും പ​റ​ഞ്ഞു.