സം​സ്ഥാ​ന പാ​ത​യി​ലെ മ​രം ഭീ​ഷ​ണി​യാ​കു​ന്നു
Thursday, June 1, 2023 1:00 AM IST
ശ്രീ​ക​ണ്ഠ​പു​രം: ത​ളി​പ്പ​റ​മ്പ്-​ഇ​രി​ട്ടി സം​സ്ഥാ​ന​പാ​ത​യി​ൽ ശ്രീ​ക​ണ്ഠാ​പു​രം ചെ​ങ്ങ​ളാ​യി ചേ​ര​ൻ​കു​ന്ന് പ​ള്ളി​യു​ടെ മു​ന്നി​ലെ ഉ​ണ​ങ്ങി​യ കൂ​റ്റ​ൻ മ​രം ഭീ​ഷ​ണി​യാ​കു​ന്നു. ഏ​ക​ദേ​ശം അന്പതിലേറെ വ​ർ​ഷ​ം പ്രാ​യ​മു​ള്ള റ​ബ​ർ മ​ര​മാ​ണ് ഏ​ത് സ​മ​യ​വും വീ​ണേ​ക്കാ​മെ​ന്ന അ​വ​സ്ഥ​യി​ലു​ള്ള​ത്.
ക​ഴി​ഞ്ഞ ദി​വ​സം മ​ഴ​യ​ത്ത് മ​ര​ത്തി​ന്‍റെ ഒ​രു ഭാ​ഗം റോ​ഡി​ലേ​ക്ക് മ​റി​ഞ്ഞു വീ​ണി​രു​ന്നു. വാ​ഹ​ന​ങ്ങ​ളും കാ​ൽ​ന​ട​യാ​ത്രി​ക​രും ത​ല​നാ​രി​ഴ​യ്ക്കാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്.
പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ സ്ഥ​ല​മു​ള്ള അ​പ​ക​ടാ​വ​സ്ഥ​യി​ലു​ള്ള മ​രം മു​റി​ച്ചു മാ​റ്റ​ണ​മെ​ന്ന് നി​ര​വ​ധി ത​വ​ണ പി​ഡ​ബ്ല്യു​ഡി അ​ധി​കൃ​ത​ർ​ക്കും പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ​ക്കും പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​കു​ന്നി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.