ബോ​യ്‌​സ് ടൗ​ണ്‍ -പാ​ല്‍​ച്ചുരം റോ​ഡ് തു​റ​ന്നു
Saturday, June 3, 2023 12:49 AM IST
കൊ​ട്ടി​യൂ​ര്‍: വാ​ഹ​ന ഗ​താ​ഗ​തം പൂ​ർ​ണ​മാ​യും നി​രോ​ധി​ച്ച് ന​ട​ത്തി​യ ന​വീ​ക​ര​ണ​ത്തി​നുശേ​ഷം ക​ണ്ണൂ​ർ-​വ​യ​നാ​ട് ജി​ല്ല​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന ബോ​യ്സ് ടൗ​ൺ-​പാ​ൽ​ച്ചു​രം റോ​ഡ് വീണ്ടും തുറന്നു. ക​ഴി​ഞ്ഞ മേ​യ് 15 മു​ത​ലാ​യി​രു​ന്നു ന​വീ​ക​ര​ണം ആ​രം​ഭി​ച്ച​ത്. സ്ഥി​ര​മാ​യി പൊ​ട്ടിപ്പൊ​ളി​യു​ന്നയി​ട​ങ്ങ​ളി​ല്‍ ഇ​ന്‍റ​ർ​ലോ​ക്ക് പാ​കു​ക​ക​യും ഹെ​യ​ർ​പി​ൻ വ​ള​വു​ക​ളി​ലെ കു​ഴി​ക​ൾ അ​ട​യ്​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ടെ​ങ്കി​ലും ടാ​റിം​ഗ് പൂ​ർ​ണ​മാ​യും ക​ഴി​ഞ്ഞി​ട്ടി​ല്ല.

കൊ​ട്ടി​യൂ​ർ വൈ​ശാ​ഖോ​ത്സ​വ​ത്തി​ന് ശേ​ഷം ടാ​റിം​ഗ് പ​ണി​ക​ൾ ന​ട​ത്തു​മെ​ന്ന് ക​രാ​റു​കാ​ര​ൻ അ​റി​യി​ച്ചു.

കെ​ആ​ര്‍​എ​ഫ്ബി​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ലാ​ണ് ചു​രം റോ​ഡ്. അ​തേ സ​മ​യം ഇ​ന്‍റ​ർ​ലോ​ക്ക് ചെ​യ്ത ഭാ​ഗ​ങ്ങ​ളി​ൽ വാ​ഹ​ന​ങ്ങ​ൾ തെ​ന്നാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന ആ​ശ​ങ്ക​യും ഉ​യ​രു​ന്നു​ണ്ട്.