മി​ഷ​ൻ​ലീ​ഗ്, തി​രു​ബാ​ല​സ​ഖ്യം പ്ര​വ​ർ​ത്ത​ന​വ​ർ​ഷ ഉ​ദ്ഘാ​ട​നം ഇ​ന്ന്
Saturday, June 3, 2023 12:49 AM IST
ചെ​മ്പേ​രി: ചെ​റു​പു​ഷ്പ മി​ഷ​ൻ​ലീ​ഗി​ന്‍റെ​യും തി​രു​ബാ​ല​സ​ഖ്യ​ത്തി​ന്‍റെ​യും 2023-24 പ്ര​വ​ർ​ത്ത​ന വ​ർ​ഷ​ത്തി​ന്‍റെ ത​ല​ശേ​രി അ​തി​രൂ​പ​താ​ത​ല ഉ​ദ്ഘാ​ട​നം ഇ​ന്ന് രാ​വി​ലെ 10.30 ന് ​ത​ളി​പ്പ​റ​മ്പ് സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള ബി​ഷ​പ് മാ​ർ സെ​ബാ​സ്റ്റ്യ​ൻ വ​ള്ളോ​പ്പി​ള്ളി സ്മാ​ര​ക ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും.
ഇ​തോടൊ​പ്പം മാ​ർ​ഗ​രേ​ഖ പ്ര​കാ​ശ​ന​വും വൈ​സ് ഡ​യ​റ​ക്ടേ​ഴ്സ് മീ​റ്റും ന​ട​ക്കും. ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. സി​എം​എ​ൽ അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് ഷി​ജോ സ്രാ​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
അ​തി​രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ.​ജോ​സ​ഫ് വ​ട​ക്കേ​പ്പ​റ​മ്പി​ൽ ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തും. വി​കാ​രി ജ​ന​റാ​ൾ മോ​ൺ സെ​ബാ​സ്റ്റ്യ​ൻ പാ​ലാ​ക്കു​ഴി തി​രു​ബാ​ല​സ​ഖ്യം മാ​ർ​ഗ​രേ​ഖ പ്ര​കാ​ശ​നം ചെ​യ്യും.​പാ​സ്റ്റ​റ​ൽ കോ-​ഓ​ർ​ഡി​നേ​റ്റ​ർ റ​വ.​ഡോ.​ഫി​ലി​പ്പ് ക​വി​യി​ൽ മി​ഷ​ൻ പ​ച്ച​ക്ക​റി ഉ​ദ്ഘാ​ട​നം ചെ​യ്യും. ഉ​ന്ന​ത വി​ജ​യി​ക​ൾ​ക്കു​ള്ള അ​വാ​ർ​ഡു​ക​ളും സ്കോ​ള​ർ​ഷി​പ്പു​ക​ളും വി​ത​ര​ണം ചെ​യ്യും.