ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഹ​ജ്ജ് ക്യാ​ന്പ് ഇ​ന്ന് തു​ട​ങ്ങും
Saturday, June 3, 2023 12:49 AM IST
മ​ട്ട​ന്നൂ​ർ: സം​സ്ഥാ​ന ഹ​ജ്ജ് ക​മ്മി​റ്റി മു​ഖാ​ന്ത​രം ഹ​ജ്ജി​ന് പു​റ​പ്പെ​ടു​ന്ന​വ​ർ​ക്ക് ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ന​ക​ത്ത് സ​ജ്ജ​മാ​ക്കി​യ ഹ​ജ്ജ് ക്യാ​ന്പ് ഇ​ന്ന് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കും. രാ​വി​ലെ 10.30ന് ​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. 759 പു​രു​ഷ​ൻ​മാ​രും 1184 സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ 1943 പേ​രാ​ണ് ഇ​ത്ത​വ​ണ ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ളം വ​ഴി ഹ​ജ്ജി​ന് പോ​കു​ന്ന​ത്.
മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള 71 യാ​ത്ര​ക്കാ​രും ഇ​തി​ലു​ൾ​പ്പെ​ടു​ന്നും. ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ സ്പീ​ക്ക​ർ എ. ​എ​ൻ.​ഷം​സീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. മ​ന്ത്രി അ​ഹ​മ്മ​ദ് ദേ​വ​ർ​കോ​വി​ൽ, പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​കും. എം​പി​മാ​രാ​യ കെ. ​സു​ധാ​ക​ര​ൻ, ജോ​ൺ ബ്രി​ട്ടാ​സ്, ഡോ. ​വി. ശി​വ​ദാ​സ​ൻ, പി. ​സ​ന്തോ​ഷ് കു​മാ​ർ, എം​എ​ൽ​എ മാ​രാ​യ കെ.​കെ ശൈ​ല​ജ, പി.​ടി.​എ. റ​ഹീം, മു​ഹ​മ്മ​ദ് മു​ഹ്സി​ൻ എ​ന്നി​വ​ർ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​കും. കാ​ർ​ഗോ കോം​പ്ല​ക്‌​സി​ന്‍റെ മു​ൻ​വ​ശ​ത്ത് 1500 പേ​ർ​ക്ക് ഇ​രി​ക്കാ​വു​ന്ന പ​ന്ത​ലാ​ണ് ഒ​രു​ക്കി​യ​ത്. ഇന്നു രാ​വി​ലെ ഒ​ന്പ​ത് മു​ത​ൽ 12 വ​രെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​നെ​ത്തു​ന്ന പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ക്യാ​ന്പ് സ​ന്ദ​ർ​ശി​ക്കാം. ഇ​വ​ർ​ക്ക് വി​മാ​ന​ത്താ​വ​ള​ത്തി​ലെ എ​ൻ​ട്രി ഫീ​സ് ഒ​ഴി​വാ​ക്കി​യ​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പി.​പി.​മു​ഹ​മ്മ​ദ് റാ​ഫി, പി.​ടി.​അ​ക്ബ​ർ,സി.​കെ.​സു​ബൈ​ർ ഹാ​ജി, അ​ബ്ദു​ൾ ഗ​ഫൂ​ർ, പി.​ശ്രീ​നാ​ഥ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.