ക​ണ്ണൂ​രി​ൽ എ​ഐ കാ​മ​റ​ക​ള്‍​ക്കു മു​ന്നി​ല്‍ പ്ര​തി​ഷേ​ധം ന​ട​ത്തും
Saturday, June 3, 2023 12:52 AM IST
ക​ണ്ണൂ​ര്‍: കോ​ടി​ക​ളു​ടെ ക​മ്മീ​ഷ​ന്‍ ഇ​ട​പാ​ടു ന​ട​ന്നി​ട്ടു​ള്ള അ​ഴി​മ​തി കാ​മ​റ​ക​ള്‍ പൊ​തു​ജ​ന​ങ്ങ​ളു​ടെ പോ​ക്ക​റ്റ​ടി​ക്കാ​ന്‍ ക​ണ്ണു തു​റ​ക്കു​ന്ന അ​ഞ്ചി​ന് കെ​പി​സി​സി ആ​ഹ്വാ​ന​പ്ര​കാ​രം സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ന​ട​ക്കു​ന്ന സ​മ​രം ജി​ല്ല​യി​ല്‍ അ​മ്പ​തു കേ​ന്ദ്ര​ങ്ങ​ളി​ല്‍ സം​ഘ​ടി​പ്പി​ക്കാ​ന്‍ ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി യോ​ഗം തി​രു​മാ​നി​ച്ച​താ​യി ഡി​സി​സി പ്ര​സി​ഡ​ന്‍റ് മാ​ര്‍​ട്ടി​ന്‍ ജോ​ര്‍​ജ് അ​റി​യി​ച്ചു.
ത​ളാ​പ്പി​ലെ എ​ഐ കാ​മ​റ​യ്ക്കു മു​ന്നി​ല്‍ ന​ട​ക്കു​ന്ന പ്ര​തി​ഷേ​ധ​കൂ​ട്ടാ​യ്മ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​ന്‍ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. റോ​ഡ് സു​ര​ക്ഷ​യു​ടെ പേ​രുപ​റ​ഞ്ഞ് മോ​ട്ടോ​ര്‍​വാ​ഹ​ന ഉ​ട​മ​ക​ളെ കൊ​ള്ള​യ​ടി​ക്കാ​നു​ള്ള പ​ദ്ധ​തി​യാ​ണ് എ​ഐ കാ​മ​റ​ക​ള്‍. എ​ഐ കാ​മ​റ​ക​ള്‍ സ്ഥാ​പി​ച്ച​തി​ല്‍ ന​ട​ന്ന അ​ഴി​മ​തി​യെ തെ​ളി​വു സ​ഹി​തം പ്ര​തി​പ​ക്ഷം തു​റ​ന്നുകാ​ണി​ച്ചി​ട്ടും ഒ​ര​ക്ഷ​രം മി​ണ്ടാ​തെ അ​ഴി​മ​തി​പ്പ​ണ​ത്തി​നു മേ​ല്‍ അ​ട​യി​രി​ക്കു​ന്ന പി​ണ​റാ​യി വി​ജ​യ​ന്‍റേ​യും കൂ​ട്ടാ​ളി​ക​ളു​ടേ​യും ക​മ്മീ​ഷ​ന്‍ ഭ​ര​ണ​ത്തി​നെ​തി​രാ​യ ജ​ന​രോ​ഷ​മാ​യി​രി​ക്കും അ​ഞ്ചി​ന് ഉ​യ​രു​ക​യെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.
വ​ട​ക്കേ​മ​ല​ബാ​റി​നു പ്ര​തീ​ക്ഷ​യാ​യി ആ​രം​ഭി​ച്ച ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തെ ത​ക​ര്‍​ക്കാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രേ മ​ട്ട​ന്നൂ​രി​ല്‍ ആ​റി​ന് സ​ത്യാ​ഗ്ര​ഹ​സ​മ​രം സം​ഘ​ടി​പ്പി​ക്കാ​നും ഡി​സി​സി യോ​ഗം തീ​രു​മാ​നി​ച്ചു. രാ​വി​ലെ 11ന് ​മു​ന്‍ പ്ര​തി​പ​ക്ഷ​നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്യും.
വ​ട​ക്കേ​മ​ല​ബാ​റി​ന്‍റെ വി​ക​സ​ന​കു​തി​പ്പി​ന് തു​ര​ങ്കം വ​യ്ക്കാ​നു​ള്ള ആ​സൂ​ത്രി​ത നീ​ക്ക​മാ​ണ് ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തെ ത​ക​ര്‍​ക്കാ​നു​ള്ള ന​ട​പ​ടി. വി​ദേ​ശ വി​മാ​ന​ക​മ്പ​നി​ക​ള്‍​ക്ക് അ​നു​മ​തി ന​ല്‍​കാ​തി​രി​ക്കു​ന്ന​തി​നു പി​ന്നി​ല്‍ വ​ന്‍​കി​ട ലോ​ബി​ക​ളു​ടെ സ​മ്മ​ര്‍​ദ​മാ​ണെ​ന്നും കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ഇ​ത്ത​രം ലോ​ബി​ക​ളു​ടെ ക​ളി​പ്പാ​വ​പോ​ലെ പ്ര​വ​ര്‍​ത്തി​ക്കു​ക​യാ​ണെ​ന്നും യോ​ഗം കു​റ്റ​പ്പെ​ടു​ത്തി. യോ​ഗ​ത്തി​ല്‍ ഡി​സി​സി പ്ര​സി​ഡ​ന്‍റ് മാ​ര്‍​ട്ടി​ന്‍ ജോ​ര്‍​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നേ​താ​ക്ക​ളാ​യ എ.​ഡി. മു​സ്ത​ഫ, വി. ​രാ​ധാ​കൃ​ഷ്ണ​ൻ, മു​ഹ​മ്മ​ദ് ബ്ലാ​ത്തൂ​ർ, ര​ജ​നി ര​മാ​ന​ന്ദ്, റ​ഷീ​ദ് ക​വ്വാ​യി, അ​മൃ​ത രാ​മ​കൃ​ഷ്ണ​ൻ, റി​ജി​ൽ മാ​ക്കു​റ്റി, വി.​പി. അ​ബ്ദു​ൽ റ​ഷീ​ദ്, ഹ​രി​ദാ​സ് മൊ​കേ​രി, ടി. ​ജ​യ​കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.