ഒ​രു ല​ക്ഷം വി​ദ്യാ​ർ​ഥി​ക​ൾ ഇ​ഗ്നോ​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യും
Saturday, June 3, 2023 12:52 AM IST
ക​ണ്ണൂ​ർ: സ​ർ​ക്കാ​ർ, എ​യ്ഡ​സ് മേ​ഖ​ല​യി​ൽ പ​ഠി​ക്കാ​ൻ അ​വ​സ​രം ല​ഭി​ക്കാ​ത്ത വി​ദ്യാ​ർ​ഥി​ക​ളോ​ട് സ​ർ​ക്കാ​രും സ​ർ​വ​ക​ലാ​ശാ​ല​ക​ളും കാ​ട്ടു​ന്ന വി​ദ്യാ​ർ​ഥി വി​രു​ദ്ധ നി​ല​പാ​ടി​ൽ പ്ര​തി​ഷേ​ധി​ച്ച് വി​ദ്യാ​ർ​ഥി​ക​ളെ പു​തി​യ അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ൽ ഇ​ന്ദി​രാ ഗാ​ന്ധി ഓ​പ്പ​ൺ യൂ​ണി​വേ​ഴ്സി​റ്റി (ഇ​ഗ്നോ)യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യി​ക്കാ​ൻ ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ്, വ​യ​നാ​ട് മേ​ഖ​ല​യി​ലെ സ​മാ​ന്ത​ര സ്ഥാ​പ​ന​ങ്ങ​ളു​ടെ ക​ൺ​വ​ൻ​ഷ​ൻ തീ​രു​മാ​നി​ച്ചു.
സം​സ്ഥാ​ന​ത്തെ ഒ​രു ല​ക്ഷം വി​ദ്യാ​ർ​ഥി​ക​ളെ ഇ​ഗ്നോ​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യി​പ്പി​ച്ച് പ​ഠി​പ്പി​ക്കു​ക എ​ന്ന പാ​ര​ല​ൽ കോ​ള​ജ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ക​മ്മി​റ്റി തീ​രു​മാ​ന​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചാ​ണ് ന​ട​പ​ടി. പാ​ര​ല​ൽ കോ​ള​ജ് അ​ധ്യാ​പ​ക​ർ​ക്കാ​യി ജൂ​ൺ 10ന് ​ഇ​ഗ്നോ​യു​ടെ ഇ​ൻ​ഡ​ക്ഷ​ൻ ക്ലാ​സ് ന​ട​ത്താ​നും ക​ൺ​വ​ൻ​ഷ​ൻ തീ​രു​മാ​നി​ച്ചു.
അ​സോ​സി​യേ​ഷ​ൻ മു​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സി. ​അ​നി​ൽ​കു​മാ​ർ മേ​ഖ​ലാ ക​ൺ​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് കെ.​എ​ൻ. രാ​ധാ​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി ടി.​കെ. രാ​ജീ​വ​ൻ, ഭാ​ര​വാ​ഹി​ക​ളാ​യ യു. ​നാ​രാ​യ​ണ​ൻ, രാ​ജേ​ഷ് പാ​ല​ങ്ങാ​ട്ട്, കെ.​പ്ര​കാ​ശ​ൻ, കെ.​യു. യ​തീ​ന്ദ്ര​ൻ, റെ​നി തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.