ഉ​പേ​ക്ഷി​ച്ച സൈ​ക്കി​ളു​ക​ൾ ഉ​പ​യോ​ഗ​ യോ​ഗ്യ​മാ​ക്കി കു​ട്ടി​പ്പോ​ലീ​സ്
Sunday, June 4, 2023 7:56 AM IST
പ​യ്യ​ന്നൂ​ര്‍: ഉ​പ​യോ​ഗ ര​ഹി​ത​മാ​യ​തി​നെ​തു​ട​ര്‍​ന്ന് ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട തു​രു​മ്പു​ക​യ​റി​യ സൈ​ക്കി​ളു​ക​ള്‍ വി​വി​ധ​യി​ട​ങ്ങ​ളി​ല്‍​നി​ന്ന് ശേ​ഖ​രി​ച്ച് 100 സൈ​ക്കി​ളു​ക​ള്‍ ഉ​പ​യോ​ഗ​ യോ​ഗ്യ​മാ​യി​രി​ക്കു​ക​യാ​ണ് ക​ണ്ട​ങ്കാ​ളി ഷേ​ണാ​യി സ്മാ​ര​ക ഗ​വ. ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ സ്റ്റു​ഡ​ന്‍റ്സ് പോ​ലീ​സ് കേഡ​റ്റു​ക​ള്‍.

മേ​യ് നാ​ലി​ന് ന​ട​ന്ന ക്യാ​മ്പി​ല്‍​ നി​ന്ന് ല​ഭി​ച്ച "റീ​സൈ​ക്കി​ളിം​ഗ്, റി​പ്പ​യ​ര്‍, റീ​യൂ​സ്' എ​ന്ന ആ​ശ​യം കേ​ഡ​റ്റു​ക​ളു​ടെ പ്രോ​ജ​ക്ട് കോ-​ഓ​ര്‍​ഡി​നേ​റ്റ​റാ​യ സ്‌​കൂ​ളി​ലെ അ​ധ്യാ​പ​ക​ന്‍ സി.​വി. രാ​ജു പ​ങ്കു​വെ​ച്ച​താ​ണ് പ​ദ്ധ​തി​ക്ക് വ​ഴി​മ​രു​ന്നി​ട്ട​ത്. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ​യും പ​ത്ര​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടേ​യും പ​ഴ​യ സൈ​ക്കി​ളു​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു​ള്ള പ്ര​ച​ര​ണ​ത്തി​ന് വ​ന്‍ പ്ര​തി​ക​ര​ണ​വും ല​ഭി​ച്ചു. മ​ത്സ്യ​ക്ക​ച്ച​വ​ട​ക്കാ​ര​നാ​യ മൂ​രി​ക്കൊ​വ്വ​ലി​ലെ റ​ഹീം ഒ​രാ​ഴ്ച​യോ​ളം ഇ​ന്ധ​ന​മു​ള്‍​പ്പെ​ടെ ത​ന്‍റെ വാ​ഹ​നം സൈ​ക്കി​ളു​ക​ള്‍ കൊ​ണ്ടു​രു​ന്ന​തി​നാ​യി വി​ട്ടു​കൊ​ടു​ത്ത​തും സൈ​ക്കി​ള്‍​ശേ​ഖ​രം എ​ളു​പ്പ​മാ​ക്കി.

ക​ണ്ണൂ​ര്‍-​കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നാ​ണ് കേ​ഡ​റ്റു​ക​ള്‍ പ​ഴ​യ സൈ​ക്കി​ളു​ക​ള്‍ ശേ​ഖ​രി​ച്ച​ത്. ഇ​വ​യു​ടെ ഉ​പ​യോ​ഗി​ക്കാ​ന്‍ ക​ഴി​യു​ന്ന ഭാ​ഗ​ങ്ങ​ള്‍ ചേ​ര്‍​ത്ത് ഇ​വ​ര്‍ ത​യാ​റാ​ക്കി​യ​ത് 108 സൈ​ക്കി​ളു​ക​ൾ. ഈ ​സൈ​ക്കി​ളു​ക​ള്‍ പെ​യി​ന്‍റ​ടി​ച്ച് പു​തു​മ​യു​ള്ള​താ​ക്കി സ്‌​കൂ​ളി​ലെ തെ​ര​ഞ്ഞെ​ടു​ത്ത നി​ര്‍​ധ​ന​രാ​യ 103 കു​ട്ടി​ക​ള്‍​ക്കാ​ണ് സൗ​ജ​ന്യ​മാ​യി വി​ത​ര​ണം ചെ​യ്ത​ത്. ഉ​ച്ച​ക്ക് ഭ​ക്ഷ​ണം ക​ഴി​ക്കാ​നാ​യി പോ​കു​ന്ന കു​ട്ടി​ക​ളു​ടെ ഉ​പ​യോ​ഗ​ത്തി​നാ​യി അ​ഞ്ച് സൈ​ക്കി​ളു​ക​ളും നീ​ക്കി​വച്ചു. വി​ദ്യാ​ര്‍​ഥി​ക​ളു​ടെ പൊ​തു ഉ​പ​യോ​ഗ​ത്തി​നാ​യി സ്‌​കൂ​ളി​ല്‍ സൈ​ക്കി​ളു​ക​ള്‍ സൂ​ക്ഷി​ക്കു​ന്ന സൈ​ക്കി​ള്‍ കോ​ര്‍​ണ​റും ഇ​തോ​ടൊ​പ്പം ഒ​രു​ക്കി. സൈ​ക്കി​ളു​ക​ളു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം സ്‌​കൂ​ള്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ നി​യ​മ​സ​ഭ സ്പീ​ക്ക​ര്‍ എ.എ​ന്‍. ഷം​സീ​ര്‍ നി​ര്‍​വ​ഹി​ച്ചു.