ഇ​രി​ക്കൂ​ർ പോ​ലീ​സി​നെ അ​നു​മോ​ദി​ച്ചു
Monday, June 5, 2023 12:36 AM IST
ഇ​രി​ട്ടി: പ​ടി​യൂ​ർ മേ​ഖ​ല​യി​ലെ ക​വ​ർ​ച്ച ഉ​ൾ​പ്പെ​ടെ​യു​ള്ള നി​ര​വ​ധി കേ​സു​ക​ൾ ഫ​ല​പ്ര​ദ​മാ​യി അ​ന്വേ​ഷി​ച്ച് തു​ന്പു​ണ്ടാ​ക്കി​യ​തി​ന് ച​ട​ച്ചി​ക്കു​ണ്ടം ഐ​ക്യോ​ദ​യ വാ​യ​ന​ശാ​ല​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​രി​ക്കൂ​ർ പോ​ലീ​സി​നെ അ​നു​മോ​ദി​ച്ചു. എ​സ്ഐ കെ.​വി. സ​ത്യ​നാ​ഥ്, സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ര​ഞ്ജി​ത്ത്, റ​ഷീ​ദ് എ​ന്നി​വ​രെ ഉ​പ​ഹാ​രം ന​ൽ​കി ആ​ദ​രി​ച്ചു.
പ​രി​പാ​ടി​യി​ൽ എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ വി​ജ​യി​ച്ച​വ​രെ​യും അ​നു​മോ​ദി​ച്ചു. പ​ടി​യൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി. ​ഷം​സു​ദ്ദീ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ല്ലു​വ​യ​ൽ പ​ള്ളി വി​കാ​രി ഫാ. ​അ​രു​ൺ മു​ണ്ട​പ്ലാ​ക്ക​ൽ, പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സി​ബി കാ​വ​നാ​ൽ, വാ​ർ​ഡ് മെ​ംബർ സി. ​അ​ഭി​ലാ​ഷ്, വാ​യ​ന​ശാ​ല സെ​ക്ര​ട്ട​റി പി.​കെ. പ്ര​വീ​ൺ, പ്ര​സി​ഡ​ന്‍റ് എ.​കെ. നാ​രാ​യ​ണ​ൻ, മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ശ്രീ​ജ, വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി പ്ര​സി​ഡ​ന്‍റ് സാ​ബു മം​ഗ​ല​ത്ത്പു​ത്ത​ൻ​പ​റ​ന്പി​ൽ, ജോ​ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. എ​സ്ഐ കെ.​വി. സ​ത്യ​നാ​ഥ് മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തി.