തോ​ട്ടി​ൽ ക​ക്കൂ​സ് മാ​ലി​ന്യം ത​ള്ളി; തി​രി​ച്ചെ​ടു​പ്പി​ച്ച്‌ കേ​സെ​ടു​ത്തു
Monday, June 5, 2023 12:37 AM IST
പ​ഴ​യ​ങ്ങാ​ടി: തോ​ട്ടി​ൽ ക​ക്കൂ​സ് മാ​ലി​ന്യം ത​ള്ളി​യ ആ​ളെ കൊ​ണ്ട് ത​ന്നെ പ​ഞ്ചാ​യ​ത്ത​ധി​കൃ​ത​ർ മാ​ലി​ന്യം തി​രി​ച്ചെ​ടു​പ്പി​ച്ചു. തു​ട​ർ​ന്ന് പോ​ലീ​സി​നെ കൊ​ണ്ട് കേ​സെ​ടു​പ്പി​ച്ചു. ചെ​റു​കു​ന്ന് പ​ഞ്ചാ​യ​ത്തി​ലെ പൂ​ങ്കാ​വ് റോ​ഡി​ൽ പ​ഴ​യ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു സ​മീ​പ​ത്തെ തോ​ട്ടി​ലാ​ണ് മാ​ലി​ന്യം ത​ള്ളി​യ​ത്.
മാ​ലി​ന്യം ത​ള്ളി​യ​ത് ശ്ര​ദ്ധ​യി​ൽ​പെ​ട്ട​തി​നെ തു​ട​ർ​ന്ന് ചെ​റു​കു​ന്ന് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ ന​ട​ത്തി​യ ക​ണ്ണ​പു​രം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. പോ​ലീ​സ് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പി​ന്തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ പാ​പ്പി​നി​ശേ​രി ഇ​ന്തോ​ട് സ്വ​ദേ​ശി തി​ല​ക​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ടാ​ങ്ക​റി​ലാ​ണ് മാ​ലി​ന്യം കൊ​ണ്ടു വ​ന്ന് ത​ള്ളി​യ​തെ​ന്ന് ക​ണ്ടെ​ത്തി.
തു​ട​ർ​ന്ന് വാ​ഹ​ന ഉ​ട​മ​യെ വി​ളി​ച്ചു തി​രി​ച്ചെ​ടു​പ്പി​ക്കു​ക​യം കേ​സെ​ടു​ക്കു​യു​മാ​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം അ​ർ​ധ​രാ​ത്രി​യാ​യി​രു​ന്നു ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ലെ തോ​ട്ടി​ൽ മാ​ലി​ന്യം ത​ള്ളി​യ​ത്. പോ​ലി​സി​ന്‍റെ നി​യ​മ​ന​ട​പ​ടി​ക്കു പു​റ​മെ പ​ഞ്ചാ​യ​ത്ത് പി​ഴ​യും ചു​മ​ത്തു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് ടി.​നി​ഷ പ​റ​ഞ്ഞു.