ഉ​മ​യം​ചാ​ൽ ക​ലു​ങ്കി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ം തു​ട​ങ്ങി
Monday, June 5, 2023 12:37 AM IST
ചെ​റു​പു​ഴ: വ​ർ​ഷ​ങ്ങ​ളാ​യി അ​പ​ക​ട​ഭീ​ഷ​ണി​യി​ൽ നി​ൽ​ക്കു​ന്ന ഉ​മ​യം​ചാ​ൽ ക​ലു​ങ്കി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​ങ്ങി. അ​ടി​ഭാ​ഗ​വും ഇ​രു​വ​ശ​ങ്ങ​ളും കോ​ൺ​ക്രീ​റ്റ് ചെ​യ്തു​ള്ള പ്ര​വ​ർ​ത്ത​നം തുടങ്ങി. ​ക​ലു​ങ്ക് അ​പ​ക​ടാ​വ​സ്ഥ​യെ തു​ട​ർ​ന്ന് ഇ​തു​വ​ഴി​യു​ള്ള ഗ​താ​ഗ​തം പ​ഞ്ചാ​യ​ത്ത്‌ ത​ട​ഞ്ഞി​രു​ന്നു.
ക​ലു​ങ്ക് നിർമാണത്തിന് ഫ​ണ്ട് ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് പ​ഞ്ചാ​യ​ത്തം​ഗം സി​ബി എം. ​തോ​മ​സ് മു​ൻ​കൈ എ​ടു​ത്ത് ഒ​രു ജ​ന​കീ​യ ക​മ്മി​റ്റി ഉ​ണ്ടാ​ക്കി​യി​രു​ന്നു. നാ​ട്ടു​കാ​രി​ൽ നി​ന്ന് പ​ണം പി​രി​ച്ച് ക​ലു​ങ്കി​ന്‍റെ അ​റ്റ​കു​റ്റപ്പണി​ക​ൾ ന​ട​ത്തു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പ​ഞ്ചാ​യ​ത്തം​ഗം ത​ന്നെ ഇ​വി​ടെ മെ​റ്റ​ൽ ഇ​റ​ക്കി​യി​രു​ന്നു. അ​തി​നി​ട​യി​ലാ​ണു പ​ഞ്ചാ​യ​ത്ത്‌ ഫ​ണ്ട്‌ ഉ​പ​യോ​ഗി​ച്ച് ക​ലു​ങ്കി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​ത്. ഒ​രാ​ഴ്ച​ക്കു​ള്ളി​ൽ ക​ലു​ങ്ക് നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ക്കു​മെ​ന്ന് നി​ർ​മാ​ണ​സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ സി​ബി എം. ​തോ​മ​സ്, മാ​ത്യു കാ​രി​ത്താ​ങ്ക​ൽ എ​ന്നി​വ​ർ പ​റ​ഞ്ഞു.