കൊ​ട്ടി​യൂ​ർ പ​ന്ന്യാംമ​ല​യി​ൽ വീ​ണ്ടും മാ​വോ​യി​സ്റ്റ് സം​ഘ​ം
Monday, June 5, 2023 12:42 AM IST
കൊ​ട്ടി​യൂ​ർ: കൊ​ട്ടി​യൂ​ർ പ​ന്ന്യാം​മ​ല​യി​ൽ വീ​ണ്ടും നാ​ലം​ഗ മാ​വോ​യി​സ്റ്റ് സം​ഘ​മെ​ത്തി. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് വേ​ലി​ക്ക​ക​ത്ത് മാ​ത്യു​വി​ന്‍റെ വീ​ട്ടി​ൽ സം​ഘം എ​ത്തി​യ​ത്. ത​ങ്ങ​ൾ മാ​വോ​യി​സ്റ്റു​ക​ളാ​ണ​ന്നും നി​ങ്ങ​ളെ ഉ​പ​ദ്ര​വി​ക്കാ​ൻ വ​ന്ന​ത​ല്ലെ​ന്നും ഭ​ക്ഷ​ണ​ത്തി​നും ഫോ​ൺ ചാ​ർ​ജ് ചെ​യ്യാ​നു​മാ​ണ് വ​ന്ന​തെ​ന്നും അ​റി​യി​ച്ചു. തു​ട​ർ​ന്ന് കു​ടും​ബാ​ംഗ​ങ്ങ​ളു​ടെ ഫോ​ണു​ക​ൾ വാ​ങ്ങി​വ​ച്ചശേഷം ഭ​ക്ഷ​ണം പാ​ച​കം ചെ​യ്യാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. അ​തു ക​ഴി​ച്ച​ശേ​ഷ​മാ​ണു മ​ട​ങ്ങി​യ​ത്. സം​ഘ​ത്തി​ൽ ഒ​രു സ്ത്രീ​യും മൂ​ന്നു പു​രു​ഷ​ൻ​മാ​രും ഉ​ണ്ടാ​യി​രു​ന്നു. എ​ല്ലാ​വ​രും ആ​യു​ധ​ധാ​രി​ക​ളാ​യി​രു​ന്നു. രാ​ത്രി ഏ​ഴോ​ടെ എ​ത്തി​യ സം​ഘം രാ​ത്രി 11 നാ​ണ് മ​ട​ങ്ങി​യ​ത്. ക​ഴി​ഞ്ഞ​ദി​വ​സം ഇ​തേ സ്ഥ​ല​ത്തു​ള്ള മു​ണ്ട​ക്ക​ൽ അ​ർ​ജു​ന​ന്‍റെ വീ​ട്ടി​ലും മാ​വോ​യി​സ്റ്റ് സം​ഘം എ​ത്തി​യി​രു​ന്നു.