പ​രി​സ്ഥി​തി സം​ര​ക്ഷ​ണം നാ​ടി​ന്‍റെ ക​ട​മ: മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി
Tuesday, June 6, 2023 12:59 AM IST
പേ​രാ​വൂ​ർ: അ​ന്താ​രാ​ഷ്ട്ര പ​രി​സ്ഥി​തി ദി​ന​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പേ​രാ​വൂ​ർ മേ​ജ​ർ ആ​ർ​ക്കി എ​പ്പി സ്കോ​പ്പ​ൽ ദേ​വാ​ല​യ അ​ങ്ക​ണ​ത്തി​ൽ ത​ല​ശേ​രി അ​തി​രൂ​പ​ത ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി വൃ​ക്ഷത്തെെ ന​ട്ടു. ഇ​ന്ന് ലോ​കം നേ​രി​ടു​ന്ന ഏ​റ്റ​വും വ​ലി​യ ദു​ര​ന്തം പ്ര​കൃ​തി പ്ര​തി​ഭാ​സ​ങ്ങ​ളോ​ട് മ​നു​ഷ്യ​ൻ കാ​ണി​ക്കു​ന്ന അ​നാ​ദ​ര​വും ക​ട​ന്നു​ക​യ​റ്റ​മാ​ണെ​ന്ന് തു​ട​ർ​ന്ന് സം​സാ​രി​ച്ച ആ​ർ​ച്ച് ബി​ഷ​പ് പ​റ​ഞ്ഞു.
ആ​ഗോ​ള താ​പ​ന​ത്തി​ന്‍റെ ഏ​റ്റ​വും വ​ലി​യ ഭാ​വി​ഷ്യ​ത്ത് നാം ​ഓ​രോ​രു​ത്ത​രും അ​നു​ഭ​വി​ച്ചു​കൊ​ണ്ടി​രി ക്കു​ക​യാ​ണ്. അ​ധി​ക​ഠി​ന​മാ​യ ഉ​ഷ്ണ​വും കൊ​ടി​യ വ​ര​ൾ​ച്ച​യും മാ​ര​ക​മാ​യ വി​ഷ​പ്പു​ക​യും നാ​ടി​ന്‍റെ ദു​ര​വ​സ്ഥ​യ്ക്ക് വ​ഴി​വ​യ്ക്കു​ന്ന​താ​യും ആ​ർ​ച്ച്ബി​ഷ​പ് ഓ​ർ​മി​പ്പി​ച്ചു.
റ​വ. ഡോ. ​തോ​മ​സ്‌ കൊ​ച്ചു​കാ​രോ​ട്ട് അ​ധ്യ​ക്ഷ​ത വഹിച്ചു. സ​ണ്ണി സി​റി​യ​ക്ക്, പൊ​ട്ട​ങ്ക​ൽ ബി​ജു ക​ദ​ളി​ക്ക​ട്ടി​ൽ, ഷി​ജോ എ​ട​ത്താ​ഴെ, ത​ങ്ക​ച്ച​ൻ തു​രു​ത്തേ​ൽ, ജോ​ർ​ജ് പ​ള്ളി​ക്കു​ടി, ജോ​ജോ കൊ​ട്ടാ​രം​കു​ന്നേ​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.