കി​യാ​ലി​ന് പു​തി​യ വെ​ബ്‌​സൈ​റ്റ്
Tuesday, June 6, 2023 12:59 AM IST
മ​ട്ട​ന്നൂ​ർ: ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള ക​മ്പ​നി​യു​ടെ പു​തി​യ ഔ​ദ്യോ​ഗി​ക വെ​ബ്‌​സൈ​റ്റ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ സി. ​ദി​നേ​ശ്കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.
യു​എ​ൽ ടെ​ക്‌​നോ​ള​ജി സ​ർ​വീ​സ​സാ​ണ് പു​തി​യ വെ​ബ്‌​സൈ​റ്റ് രൂ​പ​ക​ല്പ​ന ചെ​യ്ത​ത്. പു​തി​യ ഇ​ആ​ർ​പി സി​സ്റ്റം, എ​യ​ർ​പോ​ർ​ട്ട് ഓ​പ്പ​റേ​ഷ​ണ​ൽ ഡാ​റ്റാ ബേ​സ് എ​ന്നി​വ​യു​ടെ ഉ​ദ്ഘാ​ട​ന​വും ന​ട​ത്തി. യു​എ​ൽ​ടി​എ​സ് സീ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ന്‍റ് ഹേ​മ​ല​ത, കി​യാ​ൽ സി​ഒ​ഒ കെ.​പി.​ജോ​സ്, ചീ​ഫ് ഫി​നാ​ൻ​ഷ്യ​ൽ ഓ​ഫീ​സ​ർ എ​സ്. ജ​യ​കൃ​ഷ്ണ​ൻ, ഐ​ടി സീ​നി​യ​ർ മാ​നേ​ജ​ർ കെ. ​ദി​നേ​ശ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ക​ര​യി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി​യ
ബോ​ട്ട് ക​ട​ലി​ലേ​ക്ക് തി​രി​ച്ചി​റ​ക്കി

ക​ണ്ണൂ​ർ: നി​യ​ന്ത്ര​ണംവി​ട്ട് പ​യ്യാ​ന്പ​ലം ബീ​ച്ചി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി മ​ണ​ലി​ൽ പു​ത​ഞ്ഞ മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ട് മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട ശ്ര​മ​ഫ​ല​മാ​യി ക​ട​ലി​ലേ​ക്ക് തി​രി​ച്ചി​റ​ക്കി. ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു പ​യ്യാ​ന്പ​ല​ത്തി​നും പ​ള്ളി​യാം​മൂ​ല​യ​്ക്കു​മി​ട​യി​ലെ തീ​ര​ത്ത് ബോ​ട്ട് ഇ​ടി​ച്ചു ക​യ​റി​യ​ത്. മ​ത്സ്യ ബ​ന്ധ ബോ​ട്ടു​ക​ളി​ൽ വ​ടം കെ​ട്ടി വ​ലി​ച്ചാ​ണ് പൂ​ഴ​യി​ൽ പു​ത​ഞ്ഞ ബോ​ട്ട് ക​ട​ലി​ലേ​ക്ക് തി​രി​ച്ചി​റ​ക്കി​യ​ത്.