"മു​രി​ങ്ങ കൃ​ഷി: സാ​ധ്യ​ത​ക​ളും വി​ശ​ക​ല​ന​വും' ചെ​ന്പേ​രി​യി​ൽ 10ന് ​സം​വാ​ദം
Wednesday, June 7, 2023 12:54 AM IST
ചെ​ന്പേ​രി: "മു​രി​ങ്ങ​ക്കൃ​ഷി: സാ​ധ്യ​ത​ക​ളും വി​ശ​ക​ല​ന​വും' എ​ന്ന വി​ഷ​യ​ത്തി​ൽ ചെ​ന്പേ​രി​യി​ൽ സം​വാ​ദം സം​ഘ​ടി​പ്പി​ക്കു​ന്നു. 10 ന് ​രാ​വി​ലെ 10.30 ന് ​അ​ൽ​ഫോ​ൻ​സാ ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ് പ​രി​പാ​ടി.
ക​ർ​ഷ​ക​രു​ടെ​യും ചെ​റു​കി​ട തൊ​ഴി​ലാ​ളി​ക​ളു​ടെ​യും സാ​ന്പ​ത്തി​ക ഭ​ദ്ര​ത ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​യി ക​ണ്ണൂ​ർ രൂ​പ​ത​യി​ൽ രൂ​പീ​ക​രി​ച്ച ക​ണ്ണൂ​ർ എ​ന്‍റ​ർ​പ്രൈ​സ​സ് എ​ന്ന ലി​മി​റ്റ​ഡ് ലൈ​ബ​ലി​റ്റി പാ​ർ​ട്ണ​ർ​ഷി​പ്പ് ക​ന്പ​നി​യു​ടെ കീ​ഴി​ൽ ചെ​ന്പേ​രി ചു​ണ്ട​ക്കു​ന്നി​ലു​ള്ള പു​തു​ക്കാ​ട് എ​സ്റ്റേ​റ്റി​നോ​ട​നു​ബ​ന്ധി​ച്ച് കാ​ർ​ഷി​ക മൂ​ല്യ വ​ർ​ധി​ത വ​സ്തു​ക്ക​ൾ ഉ​ത്പാ​ദി​പ്പി​ക്കു​ക​യും ക​യ​റ്റു​മ​തി ചെ​യ്യു​ക​യും ചെ​യ്യു​ന്ന വ്യ​വ​സാ​യി​ക സം​രം​ഭം ആ​രം​ഭി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് സം​വാ​ദം. ക​ണ്ണൂ​ർ രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ൺ.​ക്ലാ​ര​ൻ​സ് പാ​ലി​യ​ത്ത് പ​ദ്ധ​തി​യെ​ക്കു​റി​ച്ച് വി​ശ​ദീ​ക​രി​ക്കും. ഡോ.​ക​മ​ലാ​സ​ന​ൻ പി​ള്ള​യാ​യി​രി​ക്കും മോ​ഡ​റേ​റ്റ​ർ. ഫാ. ​ജോ​ർ​ജ് പൈ​നാ​ട​ത്താ​ണ് ചീ​ഫ് കോ​ർ​ഡി​നേ​റ്റ​ർ. ജോ​ൺ ബ്രി​ട്ടാ​സ് എം​പി, എം​എ​ൽ​എ​മാ​രാ​യ സ​ണ്ണി ജോ​സ​ഫ്, സ​ജീ​വ് ജോ​സ​ഫ്, ശ്രീ​ക​ണ്ഠ​പു​രം മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ൺ ഡോ. ​കെ.​വി. ഫി​ലോ​മി​ന, ഇ​ൻ​ഫാം ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ​ഫ് കാ​വ​നാ​ടി, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ർ, ക​ർ​ഷ​ക​സം​ഘ​ട​നാ നേ​താ​ക്ക​ൾ തു​ട​ങ്ങി​യ​വ​ർ സം​വാ​ദ​ത്തി​ൽ പ​ങ്കെ​ടു​ക്കും.