പ്ര​തി​ക​ളെ സഹായിച്ച ഓ​ട്ടോ​ ഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ
Wednesday, June 7, 2023 12:54 AM IST
ക​ണ്ണൂ​ർ: ന​ഗ​ര​മ​ധ്യ​ത്തി​ൽ മോ​ഷ​ണ​ശ്ര​മ​ത്തി​നി​ടെ ലോ​റി ഡ്രൈ​വ​ർ വെ​ട്ടേ​റ്റ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ​കൂ​ടി അ​റ​സ്റ്റി​ൽ. ക​ണി​ച്ചാ​ർ പൂ​ള​ക്കു​റ്റി സ്വ​ദേ​ശി വ​ട​ക്കേ​ത്ത് ജി​ന്‍റോ​യെ (40) കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ലാ​ണ് പ്ര​തി​ക​ൾ​ക്ക് സ​ഹാ​യം ചെ​യ്ത ഓ​ട്ടോ ഡ്രൈ​വ​റാ​യ കൊ​ള​ച്ചേ​രി പ​ള്ളി​പ​റ​ന്പി​ലെ ച​ന്ദ്രോ​ത്ത് പാ​റു​ക്ക​ണി​യാ​ങ്ക​ണ്ടി റാ​ഫി​യെ (30) യാ​ണ് സി​ഐ ബി​നു മോ​ഹ​ന​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്ത​ത്.
‌ അ​റ​സ്റ്റി​ലാ​യ ഒ​ന്നും ര​ണ്ടും പ്ര​തി​ക​ളാ​യ കു​റ്റ്യാ​ടി ക​ക്കാ​ട്ടേ​രി പാ​തി​ര​പ്പ​ട്ട സ്വ​ദേ​ശി കി​ളി​യാ​റ്റെ​മ്മി​ൽ വീ​ട്ടി​ൽ പി. ​അ​ൽ​താ​ഫ് (36), ഇ​പ്പോ​ൾ കാ​ഞ്ഞ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​ക്ക് സ​മീ​പം തോ​യ​മ്മി​ലി​ലെ ഇ​സ്മാ​യി​ൽ ക്വാ​ർ​ട്ടേ​ഴ്സി​ൽ താ​മ​സി​ക്കു​ന്ന വേ​റ്റു​മ്മ​ൽ സ്വ​ദേ​ശി ര​യ​രോ​ത്ത് ഹൗ​സി​ൽ കെ. ​ഷ​ബീ​ർ (36) എ​ന്നി​വ​രു​മാ​യി കൃ​ത്യം ന​ട​ന്ന സ്ഥ​ല​ത്ത് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി.
തു​ട​ർ​ന്ന്, കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.