എ​യ​ര്‍​പോ​ര്‍​ട്ട് അ​ധി​കൃ​ത​രെ വെ​ട്ടി​ച്ച് ക​ട​ത്തി​യ സ്വ​ര്‍​ണ​വു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ല്‍
Wednesday, June 7, 2023 12:54 AM IST
കാ​ഞ്ഞ​ങ്ങാ​ട്: എ​യ​ര്‍​പോ​ര്‍​ട്ട് അ​ധി​കൃ​ത​രെ വെ​ട്ടി​ച്ച് എ​മ​ര്‍​ജ​ന്‍​സി ലൈ​റ്റി​ന് അ​ക​ത്ത് ഈ​യം പൂ​ശി 858 ഗ്രാം ​സ്വ​ര്‍​ണം ക​ട​ത്തി​യ കാ​ഞ്ഞ​ങ്ങാ​ട് സ്വ​ദേ​ശി അ​റ​സ്റ്റി​ൽ. ചി​ത്താ​രി വി​പി റോ​ഡി​ലെ നി​സാ​റി​നെ(36)​യാ​ണ് കാ​ഞ്ഞ​ങ്ങാ​ട് ഡി​വൈ​എ​സ്പി പി.​ബാ​ല​കൃ​ഷ്ണ​ന്‍ നാ​യ​രു​ടെ​യും ഹൊ​സ്ദു​ര്‍​ഗ് ഇ​ന്‍​സ്പെ​ക്ട​ര്‍ കെ.​പി. ഷൈ​നി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ല്‍ അ​റ​സ്റ്റ് ചെ​യ്ത​ത്. പു​തി​യ​കോ​ട്ട​യി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പി​ടി​കൂ​ടി​യ​ത്. ദു​ബാ​യി​യി​ല്‍ നി​ന്ന് തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം ഏ​ഴോ​ടെ​യാ​ണ് നി​സാ​ര്‍ ക​ണ്ണൂ​ര്‍ എ​യ​ര്‍​പോ​ര്‍​ട്ടി​ല്‍ ഇ​റ​ങ്ങി​യ​ത്. ചി​ത്താ​രി​യി​ലേ​ക്ക് കാ​റി​ല്‍ വ​രു​ന്ന​തി​നി​ടെ ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ 3.30ഓ​ടെ​യാ​ണ് പി​ടി​യി​ലാ​യ​ത്. ബാ​ഗി​ല്‍ ഒ​ളി​പ്പി​ച്ചാ​ണ് സ്വ​ര്‍​ണം ക​ട​ത്തി​യ​ത്.പോ​ലീ​സ് സം​ഘ​ത്തി​ല്‍ എ​എ​സ്‌​ഐ ശ​ശി​ധ​ര​ന്‍, സി​പി​ഒ സു​ജി​ത്, ഡ്രൈ​വ​ര്‍ സ​നൂ​പ് എ​ന്നി​വ​രു​മു​ണ്ടാ​യി​രു​ന്നു.