അ​ക്ക​രെ കൊ​ട്ടി​യൂ​രി​ൽ താ​ത്കാ​ലി​ക ശ്രീ​കോ​വി​ൽ ഒ​രു​ങ്ങു​ന്നു
Wednesday, June 7, 2023 12:54 AM IST
കൊ​ട്ടി​യൂ​ര്‍: അ​ക്ക​രെ കൊ​ട്ടി​യൂ​ര്‍ ക്ഷേ​ത്ര​ത്തി​ലെ മ​ണി​ത്ത​റ​യി​ല്‍ താ​ത്കാ​ലി​ക ശ്രീ​കോ​വി​ലി​ന്‍റെ നി​ര്‍​മാ​ണം പു​രോ​ഗ​മി​ക്കു​ന്നു. ബ്രാ​ഹ്‌​മ​ണ സ്ഥാ​നി​ക​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ശ്രീ​കോ​വി​ല്‍ നി​ര്‍​മാ​ണം ന​ട​ക്കു​ന്ന​ത്. മു​ള​ക​ളാ​ണ് തൂ​ണി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്.
ഞെ​ട്ടി​പ്പ​ന​യോ​ല ഉ​പ​യോ​ഗി​ച്ചാ​ണ് ശ്രീ​കോ​വി​ല്‍ പ​തി​ക്കു​ന്ന​ത്. നി​ത്യ പൂ​ജ​ക​ള്‍ ന​ട​ന്നു വ​രി​ക​യാ​ണ്. നാ​ളെ​യാ​ണ് തി​രു​വോ​ണം ആ​രാ​ധ​ന. ഇ​ള​നീ​ര്‍ വ​യ്പ് ഒ​ന്പ​തി​നും ഇ​ള​നീ​രാ​ട്ടം പ​ത്തി​നും ന​ട​ക്കും.
കൊ​ട്ടി​യൂ​ര്‍ ക്ഷേ​ത്ര​ത്തി​ലെ അ​ടി​യ​ന്ത​ര​ക്കാ​ര​നാ​യി​രു​ന്ന ഓ​ച്ച​ര്‍ സ്ഥാ​നി​ക​ന്‍ ക​ട​ന്ന​പ്പ​ള​ളി ശ​ങ്ക​ര​ന്‍​കു​ട്ടി മാ​രാ​രു​ടെ വി​യോ​ഗ​ത്തി​ല്‍ അ​ക്ക​രെ​കൊ​ട്ടി​യൂ​രി​ല്‍ അ​ടി​യ​ന്തി​ര​ക്കാ​രു​ടെ യോ​ഗ​ത്തി​ല്‍ അ​നു​ശോ​ചി​ച്ചു. യോ​ഗ​ത്തി​ൽ സ​മു​ദാ​യി സ്ഥാ​നി​ക​ന്‍ കാ​ല​ടി കൃ​ഷ്ണ​മു​ര​ളി ന​മ്പൂ​ടി​രി​പ്പാ​ടി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ പാ​ര​മ്പ​ര്യ ട്ര​സ്റ്റി​മാ​രും വി​വി​ധ അ​ടി​യ​ന്ത​ര​ക്കാ​രും എ​ക്‌​സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​റും അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി. ക്ഷേ​ത്ര​ക്കു​ള​ത്തി​ല്‍ മു​ങ്ങി മ​രി​ച്ച രാ​ജേ​ഷി​ന്‍റെ​യും മ​ക​ന്‍ രം​ഗീ​ത് രാ​ജി​ന്‍റെ​യും വി​യോ​ഗ​ത്തി​ല്‍ കൊ​ട്ടി​യൂ​ര്‍ ദേ​വ​സ്വം അ​നു​ശോ​ചി​ച്ചു.