തൊ​ഴി​ലാ​ളി​യെ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി
Wednesday, June 7, 2023 10:39 PM IST
ക​ണ്ണൂ​ര്‍: ജോ​ലി ചെ​യ്യു​ന്ന സ്ഥാ​പ​ന​ത്തി​ൽ തൊ​ഴി​ലാ​ളി​യെ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. അ​ഴീ​ക്കോ​ട് ഉ​പ്പാ​യി​ച്ചാ​ലി​ലെ തോ​ലി​ച്ചി അ​ബ്ദു​ല്‍ ഖാ​ദ​ര്‍ (55) ആ​ണ് മ​രി​ച്ച​ത്. രാ​വി​ലെ മ​റ്റ് തൊ​ഴി​ലാ​ളി​ക​ള്‍ എ​ത്തി​യ​പ്പോ​ഴാ​ണ് തൂ​ങ്ങി മ​രി​ച്ച നി​ല​യ​ൽ ക​ണ്ടെ​ത്തി​യ​ത്.

ട്രെ​യി​നിം​ഗ് സ്‌​കൂ​ളി​ന് സ​മീ​പ​ത്തെ സ്ഥാ​പ​ന​ത്തി​ല്‍ വ​ർ​ഷ​ങ്ങ​ളാ​യി ജോ​ലി ചെ​യ്തുവ​രി​ക​യാ​യി​രു​ന്നു. ഇ​ന്ന​ലെ രാ​വി​ലെ വീ​ട്ടി​ൽ​നി​ന്ന് ജോ​ലി​ക്കാ​യി എ​ത്തി​യ​താ​യി​രു​ന്നു. ഉ​പ്പാ​യി​ച്ചാ​ലി​ലെ അ​ലി- റാ​ബി​യാ ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ:​നാ​സ​ർ, പ​രേ​ത​നാ​യ നൗ​ഷാ​ദ്.