ക​രി​യ​ർ എ​ക്സ്പോ
Thursday, June 8, 2023 12:43 AM IST
ആ​ല​ക്കോ​ട്: ഇ​രി​ക്കൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ സ​മ​ഗ്ര വി​ദ്യാ​ഭ്യാ​സ പ​ദ്ധ​തി​യാ​യ ദി​ശ ദ​ർ​ശ​ന്‍റേ​യും വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ക​രി​യ​ർ ഗൈ​ഡ​ൻ​സ് സെ​ല്ലി​ന്‍റേ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ക​രി​യ​ർ എ​ക്സ്പോ​യും മെ​റി​റ്റ് അ​വാ​ർ​ഡ് വി​ത​ര​ണ​വും (വിം​ഗ്സ് 23) 10,11 തീ​യ​തി​ക​ളി​ലാ​യി ന​ട​ക്കും. വാ​യാ​ട്ടു​പ​റ​മ്പ് സെ​ന്‍റ് ജോ​സ​ഫ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ 11ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​മെ​ന്ന് സ​ജീ​വ് ജോ​സ​ഫ് എം​എ​ൽ​എ അ​റി​യി​ച്ചു. സി​നി​മ ന​ട​ൻ ധ്യാ​ൻ ശ്രീ​നി​വാ​സ് മു​ഖ്യാ​തി​ഥി​യാ​കും.
പ​ത്തി​ന് രാ​വി​ലെ ക​രി​യ​ർ ഗൈ​ഡ​ൻ​സ് ക്ലാ​സു​ക​ൾ ന​ട​ക്കും. 10,12 ക്ലാ​സു​ക​ളി​ൽ പ​ഠി​ക്കു​ന്ന സ​യ​ൻ​സ്, കൊ​മേ​ഴ്സ്, ഹ്യു​മാ​നി​റ്റീ​സ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ്ര​ത്യേ​കം ക്ലാ​സു​ക​ൾ ഉ​ണ്ടാ​വും. മു​ൻ​കൂ​ട്ടി ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന 80 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ര​ണ്ടു​ദി​വ​സ​ങ്ങ​ളി​ലാ​യി സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ സ​ഹാ​യ​ത്തോ​ടു​കൂ​ടി പൊ​തു വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ന​ട​ത്തു​ന്ന കെ-​ഡാ​റ്റ് അ​ഭി​രു​ചി പ​രീ​ക്ഷ​യി​ൽ പ​ങ്കെ​ടു​ക്കാം.
പ​ത്തി​ന് ഉ​ച്ച​യ്ക്ക് ശേ​ഷം എ​ച്ച്സി​എ​ൽ ടെ​ക് ഐ​ടി ക​മ്പ​നി​യു​ടെ സെ​ല​ക്ഷ​ൻ ഡ്രൈ​വും ന​ട​ക്കും. ക​രി​യ​ർ എ​ക്സ്പോ​യു​ടെ ഭാ​ഗ​മാ​യി ഭി​ന്ന​ശേ​ഷി കു​ട്ടി​ക​ൾ​ക്കും അ​വ​രു​ടെ മാ​താ​പി​താ​ക്ക​ൾ​ക്കും പ്ര​ത്യേ​ക സെ​മി​നാ​റും സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്. 11ന് ​രാ​വി​ലെ 10,12 പാ​സാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​വ​രു​ടെ ക​രി​യ​ർ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​ന് സ​ഹാ​യി​ക്കു​ന്ന പ്ലാ​നിം​ഗ് ക്ലാ​സും ന​ട​ക്കും. ഓ​ൺ​ലൈ​നാ​യി ഗൂ​ഗി​ൾ ഫോ​മി​ലൂ​ടെ മു​ൻ​കൂ​ട്ടി ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​വ​ർ​ക്കാ​ണ് ര​ണ്ട് ദി​വ​സ​ത്തെ ക്ലാ​സി​ൽ പ​ങ്കെ​ടു​ക്കാ​ൻ സാ​ധി​ക്കു​ക.
11ന് ​ഉ​ച്ച​യ്ക്ക് ശേ​ഷം ഇ​രി​ക്കൂ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ 100 ശ​ത​മാ​നം വി​ജ​യം നേ​ടി​യ സ്കൂ​ളു​ക​ളെ​യും 10,12 ക്ലാ​സു​ക​ളി​ൽ എ​ല്ലാ വി​ഷ​യ​ത്തി​നും എപ്ല​സ് നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ​യും, വി​വി​ധ മേ​ഖ​ല​ക​ളി​ൽ പ്രാ​വീ​ണ്യം തെ​ളി​യി​ച്ച​വ​രേ​യും അ​നു​മോ​ദി​ക്കു​ന്ന ദി​ശ​ദ​ർ​ശ​ൻ അ​വാ​ർ​ഡ് വി​ത​ര​ണം ന​ട​ക്കും.
കേ​ര​ള​ത്തി​ലെ പ്ര​ശ​സ്ത​മാ​യ യൂ​ണി​വേ​ഴ്സി​റ്റി, വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​യു​ടെ സ്റ്റാ​ളു​ക​ൾ ക​രി​യ​ർ എ​ക്സ്പോ​യു​ടെ ഭാ​ഗ​മാ​യി ര​ണ്ടു ദി​വ​സ​വും പ്ര​വ​ർ​ത്തി​ക്കും. നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ 60 സ്കൂ​ളു​ക​ളി​ൽ നി​ന്ന് 1500ല​ധി​കം വി​ദ്യാ​ർ​ഥി​ക​ൾ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ബേ​ബി ഓ​ട​മ്പ​ള്ളി, റ​വ. ഡോ. ​തോ​മ​സ് തെ​ങ്ങും​പ​ള്ളി​യി​ൽ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം തോ​മ​സ് വ​ക്ക​ത്താ​നം, ആ​ല​ക്കോ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ജി ക​ന്നി​ക്കാ​ട്ട്, പ്രി​ൻ​സി​പ്പ​ൽ ബി​ജു ജോ​സ​ഫ്, മു​ഖ്യാ​ധ്യാ​പി​ക കെ.‌​സി. സോ​ഫി​യ, പ്ര​കാ​ശ​ൻ പു​ത്തെ​റ്റ് എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.