ബോ​യ്‌​സ് ടൗ​ണ്‍-പാ​ല്‍​ചു​രം റോ​ഡ്; കോ​ണ്‍​ക്രീ​റ്റിട്ട ഭാ​ഗ​ങ്ങ​ളി​ല്‍ വി​ള​ള​ല്‍
Thursday, June 8, 2023 12:45 AM IST
കൊ​ട്ടി​യൂ​ര്‍: ബോ​യ്‌​സ് ടൗ​ണ്‍ -പാ​ല്‍​ചു​രം റോ​ഡി​ല്‍ ഇ​ന്‍റ​ര്‍​ലോ​ക്ക് ചെ​യ്ത് കോ​ണ്‍​ക്രീ​റ്റ് ഇ​ട്ട ഭാ​ഗ​ങ്ങ​ളി​ല്‍ വി​ള​ള​ല്‍. കോ​ണ്‍​ക്രീ​റ്റ് ചെ​യ്ത് കു​റ​ച്ചു ദി​വ​മെ​ങ്കി​ലും വേ​ണം കോ​ണ്‍​ക്രീ​റ്റ് ഉ​റ​ക്കാ​ന്‍. എ​ന്നാ​ല്‍ ഇ​ന്‍റ​ര്‍ലോ​ക്ക് ചെ​യ്ത പി​റ്റേ ദി​വ​സം ത​ന്നെ റോ​ഡ് തു​റ​ന്ന​തും ഭാ​രം കൂ​ടി​യ വാ​ഹ​ന​ങ്ങ​ള​ട​ക്കം ക​ട​ന്നു​പോ​കാ​ന്‍ തു​ട​ങ്ങി​യ​തു​മാ​ണ് വി​ള്ളല്‍ ഉ​ണ്ടാ​കാ​ന്‍ കാ​ര​ണ​മാ​യി നാ​ട്ടു​കാ​ര്‍ പ​റ​യു​ന്ന​ത്.
കെ​ആ​ര്‍​എ​ഫ്ബി​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ലാ​ണ് റോ​ഡ്. റോ​ഡി​ന്‍റെ ടാ​റിം​ഗ് ജോ​ലി​ക​ള്‍ പൂ​ര്‍​ത്തി​യാ​കാ​ന്‍ ഉ​ണ്ട്. ഇ​ത് വൈ​ശാ​ഖോ​ത്സ​വ​ത്തി​ന് ശേ​ഷം പൂ​ര്‍​ത്തി​യാ​കും. വി​ള്ളല്‍ ഉ​ണ്ടാ​യ ഭാ​ഗം ഉ​ത്സ​വ​ത്തി​ന് ശേ​ഷം ശ​രി​യാ​ക്കു​മെ​ന്നാ​ണ് കെ​ആ​ര്‍​എ​ഫ്ബി ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​റി​യി​ച്ച​ത്.