എ​യ​ര്‍​ബോ​ണി​ൽ പ​രി​ശീ​ല​നം ന​ല്‍​കാ​ന്‍ യു​നോ​മെ​ഡ് ലാ​ബ്
Friday, June 9, 2023 1:04 AM IST
പ​യ്യ​ന്നൂ​ര്‍: പ​യ്യ​ന്നൂ​ര്‍ എ​യ​ര്‍​ബോ​ണ്‍ കോ​ള​ജി​ലെ പാ​രാ​മെ​ഡി​ക്ക​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പ​രി​ശീ​ല​നം ന​ല്‍​കാ​ന്‍ യു​നോ​മെ​ഡ് ലാ​ബ്. ഇ​തി​നു​ള്ള ധാ​ര​ണാ​പ​ത്രം യു​നോ​മെ​ഡ് ഡ​യ​റ​ക്ട​ര്‍ എ​യ​ര്‍​ബോ​ണ്‍ ഡ​യ​റ​ക്ട​ര്‍​ക്ക് കൈ​മാ​റി. ഏ​വി​യേ​ഷ​ന്‍, ലോ​ജി​സ്‌​റ്റി​ക്‌​സ്, പാ​രാ മെ​ഡി​ക്ക​ല്‍ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ല്‍ 15 വ​ര്‍​ഷം പൂ​ര്‍​ത്തി​യാ​ക്കു​ന്ന എ​യ​ര്‍​ബോ​ണാ​ണ് പാ​രാ​മെ​ഡി​ക്ക​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു​ള്ള പ​രി​ശീ​ല​നം ന​ല്‍​കാ​ന്‍ പ​യ്യ​ന്നൂ​രി​ലെ ആ​ദ്യ​ത്തെ മെ​ഡി​ക്ക​ല്‍ ലാ​ബാ​യ യു​നോ​മെ​ഡു​മാ​യി കൈ​കോ​ര്‍​ക്കു​ന്ന​ത്. ഇ​തി​ലൂ​ടെ പ​രി​ശീ​ല​നം പൂ​ര്‍​ത്തി​യാ​ക്കു​ന്ന വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ആ​ശു​പ​ത്രി​ക​ളി​ലും ലാ​ബു​ക​ളി​ലും ജോ​ലി​ചെ​യ്യാ​ന്‍ പ്രാ​പ്ത​മാ​ക്കും വി​ധ​ത്തി​ലു​ള്ള പ​രി​ശീ​ല​ന​വും അ​ക്രെ​ഡി​റ്റ് സ​ര്‍​ട്ടി​ഫി​ക്ക​റ്റും ല​ഭി​ക്കു​മെ​ന്ന് എ​യ​ര്‍​ബോ​ണ്‍ ഡ​യ​റ​ക്ട​ര്‍ ഷി​ജു മോ​ഹ​ന്‍ അ​റി​യി​ച്ചു.