ജി​ല്ലാത​ല വ​ടം​വ​ലി; വാ​യാ​ട്ടു​പ​റ​മ്പും കു​ന്നോ​ത്തും ജേ​താ​ക്ക​ൾ
Friday, June 9, 2023 1:04 AM IST
വാ​യാ​ട്ടു​പ​റ​മ്പ്: വാ​യാ​ട്ടു​പ​റ​മ്പ് സെ​ന്‍റ് ജോ​സ​ഫ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ ന​ട​ന്ന പെ​ൺ​കു​ട്ടി​ക​ളു​ടെ ജി​ല്ലാ​ത​ല വ​ടം​വ​ലി ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ അ​ണ്ട​ർ 17 വി​ഭാ​ഗ​ത്തി​ൽ വാ​യാ​ട്ടു​പ​റ​മ്പ് സെ​ന്‍റ് ജോ​സ​ഫ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളും, അ​ണ്ട​ർ 19 വി​ഭാ​ഗ​ത്തി​ൽ കു​ന്നോ​ത്ത് സെ​ന്‍റ് ജോ​സ​ഫ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളും ജേ​താ​ക്ക​ളാ​യി.
അ​ണ്ട​ർ 17, 19 വി​ഭാ​ഗ​ത്തി​ൽ മ​ണി​ക്ക​ട​വ് സെ​ന്‍റ് തോ​മ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ര​ണ്ടാം സ്ഥാ​നം നേ​ടി. സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ സ്കൂ​ൾ മാ​നേ​ജ​ർ റ​വ. ഡോ. ​തോ​മ​സ് തെ​ങ്ങും​പ​ള്ളി​ൽ വി​ജ​യി​ക​ൾ​ക്കു​ള്ള ട്രോ​ഫി വി​ത​ര​ണം ചെ​യ്തു.
പി. ​ര​ഘു​നാ​ഥ്, പ്ര​വീ​ൺ മാ​ത്യു, പ്രി​ൻ​സി​പ്പ​ൽ ബി​ജു ജോ​സ​ഫ്, മു​ഖ്യാ​ധ്യാ​പി​ക സോ​ഫി​യ ചെ​റി​യാ​ൻ, പ്ര​കാ​ശ് പു​ത്തേ​ട്ട്, ഷൈ​ജ​ൻ ചാ​ക്കോ, ജോ​സ് ജോ​സ​ഫ്, ലി​ബി ബി​നോ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.