മ​ഴ: ജാ​ഗ്ര​ത പു​ല​ർ​ത്ത​ണം ക​ണ്ണൂ​രി​ൽ ‌യെല്ലോ അ​ല​ർ​ട്ട്
Friday, June 9, 2023 1:07 AM IST
ക​ണ്ണൂ​ർ: കേ​ന്ദ്ര കാ​ലാ​വ​സ്ഥാ​വ​കു​പ്പി​ന്‍റെ അ​ടു​ത്ത അ​ഞ്ച് ദി​വ​സ​ത്തേ​ക്കു​ള്ള മ​ഴ​സാ​ധ്യ​ത പ്ര​വ​ച​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന് കാ​ലാ​വ​സ്ഥാ വ​കു​പ്പ് അ​റി​യി​ച്ചു. ജി​ല്ല​യി​ൽ യെല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു.​
മ​ല​യോ​ര മേ​ഖ​ല​ക​ളി​ൽ ഒ​റ്റ​പ്പെ​ട്ട ശ​ക്ത​മാ​യ ഇ​ടി​യോ​ടു കൂ​ടി​യ മ​ഴ​ക്ക് സാ​ധ്യ​ത ഉ​ണ്ട്. താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലും വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ടാ​നും ചെ​റി​യ വെ​ള്ള​പ്പൊ​ക്ക​ങ്ങ​ൾ ഉ​ണ്ടാ​കു​വാ​നും സാ​ധ്യ​ത​യു​ണ്ട്. ഇ​ത് മു​ന്നി​ൽ ക​ണ്ടു​കൊ​ണ്ടു​ള്ള മു​ൻ​ക​രു​ത​ലു​ക​ൾ സ്വീ​ക​രി​ക്കാ​ൻ അ​ധി​കൃ​ത​രോ​ടും പൊ​തു​ജ​ന​ങ്ങ​ളോ​ടും ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി നി​ർ​ദേ​ശി​ച്ചു.
അ​തി​ശ​ക്ത​മാ​യ മ​ഴ ല​ഭി​ക്കു​ന്ന സാ​ഹ​ച​ര്യം ഉ​രു​ൾ​പൊ​ട്ട​ൽ, മ​ണ്ണി​ടി​ച്ചി​ൽ, വെ​ള്ള​പ്പൊ​ക്കം തു​ട​ങ്ങി​യ ദു​ര​ന്ത​ങ്ങ​ളി​ലേ​ക്ക് ന​യി​ക്കാ​ൻ സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്. ഇ​ത് മു​ന്നി​ൽ ക​ണ്ടുകൊ​ണ്ടു​ള്ള ത​യാ​റെ​ടു​പ്പു​ക​ൾ ന​ട​ത്ത​ണം.
വ​രും ദി​വ​സ​ങ്ങ​ളി​ലെ ദി​നാ​ന്ത​രീ​ക്ഷ​വ​സ്ഥ​യും കാ​ലാ​വ​സ്ഥ മു​ന്ന​റി​യി​പ്പു​ക​ളും സൂ​ക്ഷ്മ​മാ​യി വി​ല​യി​രു​ത്ത​ണം. താ​ലൂ​ക്ക് ക​ൺ​ട്രോ​ൾ റൂ​മു​ക​ളും ജി​ല്ലാ ക​ൺ​ട്രോ​ൾ റൂ​മു​ക​ളും 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കും.