കു​ളം ന​വീ​ക​ര​ണ​ത്തി​നി​ടെ മ​തി​ൽ ഇ​ടി​ഞ്ഞുവീ​ണ് ര​ണ്ടുപേ​ർ​ക്ക് പ​രി​ക്ക്
Saturday, June 10, 2023 1:00 AM IST
പാ​നൂ​ർ: ന​വീ​ക​ര​ണ ജോ​ലി​ക്കി​ടെ മ​തി​ൽ ഇ​ടി​ഞ്ഞു വീ​ണ് ര​ണ്ടു പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഒ​രാ​ളു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. പാ​നൂ​ർ കാ​ട്ടി​മു​ക്കി​ൽ ഇ​ര​ഞ്ഞി​ക്ക​ൽ കു​ള​ത്തി​നു സ​മീ​പ​ത്തെ മ​തി​ലാ​ണ് ഇ​ടി​ഞ്ഞു വീ​ണ​ത്. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​ക​ളാ​യ കൃ​ഷ്ണ​ൻ (45), രാ​ധാ​കൃ​ഷ്ണ​ൻ (65) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. കൃ​ഷ്ണ​നാ​ണ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​ത്.

ഇ​ന്ന​ലെ രാ​വി​ലെ 9.15 ഓ​ടെ​യാ​ണ് സം​ഭ​വം. പ​രി​ക്കേ​റ്റ​വ​രെ ത​ശേ​രി ഇ​ന്ദി​രാ​ഗാ​ന്ധി സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഏ​താ​നും മാ​സ​ങ്ങ​ൾ​ക്ക് മു​ന്പാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് കു​ളം ന​വീ​ക​ര​ണം തു​ട​ങ്ങി​യ​ത്. മു​ക്കാ​ൽ ഭാ​ഗ​ത്തോ​ളം മ​തി​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി​രു​ന്നു. ശേ​ഷി​ക്കു​ന്ന ഭാ​ഗ​ത്തെ പ്ര​വൃ​ത്തി​ക്കി​ടെ തൊ​ട്ട​ടു​ത്ത സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ മ​തി​ൽ ഇ​ടി​ഞ്ഞാ​ണ് അ​പ​ക​ടം. ക​രി​ങ്ക​ല്ലു​ക​ൾ​ക്കി​ട​യി​ൽ കു​ടു​ങ്ങി​യ കൃ​ഷ്ണ​നെ ഏ​റെ നേ​ര​ത്തെ പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ പു​റ​ത്തെ​ടു​ത്ത് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. നാ​ല് തൊ​ഴി​ലാ​ളി​ക​ളാ​ണ് രാ​വി​ലെ മു​ത​ൽ ജോ​ലി സ്ഥ​ല​ത്ത് ഉ​ണ്ടാ​യി​രു​ന്ന​ത്.​അ​പ​ക​ട സ​മ​യ​ത്ത് ര​ണ്ട് പേ​ർ ചാ​യ കു​ടി​ക്കാ​ൻ പു​റ​ത്ത് പോ​യ​തി​നാ​ലാ​ണ് ഇ​വ​ർ അ​പ​ക​ട​ത്തി​ൽ നി​ന്നും ര​ക്ഷ​പ്പെ​ട്ട​ത്. കെ.​പി.​ മോ​ഹ​ന​ൻ എം​എ​ൽ​എ ആ​ശു​പ​ത്രി​യി​ലെ​ത്തി പ​രി​ക്കേ​റ്റ​വ​രെ സ​ന്ദ​ർ​ശി​ച്ചു.