സ്കൂ​ളുകാരറിയാതെ സീ​റ്റ് വാ​ഗ്ദാ​നം ചെ​യ്ത് പ​ണം ത​ട്ടി​യെ​ന്ന് പ​രാ​തി
Saturday, June 10, 2023 1:00 AM IST
ക​ണ്ണൂ​ർ: സ്കൂ​ളി​ൽ പ്ര​വേ​ശ​നം വാ​ഗ്ദാ​നം ചെ​യ്ത് പി​ടി​എ​യു​ടെ പേ​രി​ൽ വ്യാ​ജ ര​സീ​ത് അ​ച്ച​ടി​ച്ച് പ​ണം ഈ​ടാ​ക്കി വ​ഞ്ചി​ച്ചെ​ന്ന് പ​രാ​തി. ക​ണ്ണൂ​ർ ന​ഗ​ര​ത്തി​ലെ പ്ര​മു​ഖ വി​ദ്യാ​ല​യ​ത്തി​ന്‍റെ പേ​രി​ലാ​ണ് ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്. സ്കൂ​ൾ പി​ടി​എ​യു​ടെ പേ​രി​ൽ വ്യാ​ജ ര​സീ​ത​ടി​ച്ച് പ​ണം ഈ​ടാ​ക്കി വ​ഞ്ചി​ച്ചെ​ന്ന് കാ​ണി​ച്ച് പു​തി​യ​തെ​രു സ്വ​ദേ​ശി അ​ജി​ത്താ​ണ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്.
മ​ക്ക​ൾ​ക്ക് ര​ണ്ടാം ക്ലാ​സി​ലും ഏ​ഴാം ക്ലാ​സി​ലേ​ക്കും പ്ര​വേ​ശ​നം ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞ് ചാ​ലാ​ട് സ്വ​ദേ​ശി​യാ ജ​യ​പ്ര​കാ​ശ്, സ്കൂ​ൾ പ​രി​സ​ര​ത്ത് താ​മ​സി​ക്കു​ന്ന മ​റ്റൊ​രാ​ൾ, സ്കൂ​ൾ ജീ​വ​ന​ക്കാ​രി​യെ​ന്ന് പ​രി​ച​യ​പ്പെ​ടു​ത്തി​യ സ്ത്രീ, ​എ​ന്നി​വ​ർ​ക്കെ​തി​രേ​യാ​ണ് പ​രാ​തി ന​ൽ​കി​യ​ത്. സ്കൂ​ളി​ൽ ര​ണ്ടു കു​ട്ടി​ക​ൾ​ക്കും പ്ര​വേ​ശ​നം ല​ഭി​ച്ചെ​ന്ന് വ്യാ​ജ അ​റി​യി​പ്പ് ന​ൽ​കി​യ ശേ​ഷം മേ​യ് മൂ​ന്നി​നും ജൂ​ൺ അ​ഞ്ചി​നു​മി​ട​യി​ലു​ള്ള ദി​വ​സ​ങ്ങ​ളി​ൾ പ​ണം ഈ​ടാ​ക്കി വ്യാ​ജ ര​സീ​ത് ന​ൽ​കി​യെ​ന്നാ​ണ് പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്.
പി​ന്നീ​ട് സ്കൂ​ൾ അ​ധി​കൃ​ത​രു​മാ​യി ബ​ന്ധ​പ്പെ​ട്ട​പ്പോ​ഴാ​ണ് വ​ഞ്ചി​ക്ക​പ്പെ​ട്ട​ത് അ​റി​ഞ്ഞ​തെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു. പ​ണ​മാ​യും ഗൂ​ഗി​ൾ പേ ​വ​ഴി​യാ​യും 85,000 രൂ​പ ഈ ​സം​ഘം ത​ട്ടി​യെ​ടു​ത്തെ​ന്നും ഇ​തി​ൽ 20,800 രൂ​പ സാ​മു​വ​ൽ ശ​ര​ത് എ​ന്ന​യാ​ളു​ടെ ഗൂ​ഗി​ൾ പേ ​വ​ഴി​യാ​ണ് ന​ൽ​കി​യ​തെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു. വ്യാ​ജ ര​സീ​ത​ട​ക്ക​മാ​ണ് പ​രാ​തി ന​ൽ​കി​യ​ത്.