വി​വി​ധ പ​രി​പാ​ടി​ക​ളു​മാ​യി പ​രി​സ്ഥി​തിദി​ന വാ​രാ​ഘോ​ഷം
Saturday, June 10, 2023 1:00 AM IST
ക​ണ്ണൂ​ർ: കെ​എ​സ്ഇ​ബി ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍റെ പ​രി​സ്ഥി​തി ദി​ന-വാ​രാ​ഘോ​ഷ​ത്തി​ന്‍റെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം ക​ണ്ണൂ​രി​ൽ ന​ട​ന്നു. അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എം.​ജി. സു​രേ​ഷ് കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.
പ്ര​കൃ​തി പ​രി​ണാ​മം മ​നു​ഷ്യ​ൻ എ​ന്ന വി​ഷ​യ​ത്തി​ൽ ന​ട​ന്ന സം​വാ​ദ​ത്തി​ൽ വി​ജ​യ​കു​മാ​ർ ബ്ലാ​ത്തൂ​ർ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. അ​സോ​സി​യേ​ഷ​ൻ ക​ൾ​ച്ച​റ​ൽ ക​മ്മി​റ്റി അ​ധ്യ​ക്ഷ എ​ൻ.​എ​സ്. ഡെ​യ്സി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി. ​പ്ര​ദീ​പ​ൻ, എ.​എ​ൻ. ശ്രീ​ലാ​കു​മാ​രി, ടി.​കെ.​ ല​ത എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
പ​രി​ണാ​മ​ത്തി​ന്‍റെ വി​വി​ധ ദ​ശ​ക​ളി​ലു​ള്ള ചെ​റു​പ്രാ​ണി​കളു​ടെ ഫോ​ട്ടോ പ്ര​ദ​ർ​ശ​ന​വും ന​ട​ന്നു. വ​ന​യാ​ത്ര, വൃ​ക്ഷ​ത്തൈ ന​ട​ൽ, തൈ​ക​ൾ​ക്ക് സം​ര​ക്ഷ​ണ വേ​ലി​യൊ​രു​ക്ക​ൽ, പ്ര​കൃ​തി സൗ​ഹൃ​ദ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ത​ര​ണം, സെ​മി​നാ​റു​ക​ൾ എ​ന്നി​ങ്ങ​നെ വി​വി​ധ പ​രി​പാ​ടി​ക​ളാ​ണ് വാ​രാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​വി​ധ ജി​ല്ല​ക​ളി​ൽ ന​ട​ന്നുവ​രു​ന്ന​ത്.