ഹെ​ഡ്മാ​സ്റ്റേ​ഴ്‌​സ് കോ​ൺ​ഫ​റ​ൻ​സും വിശ്വാസപരിശീലന പ്ര​വ​ർ​ത്ത​ന​വ​ർ​ഷ ഉ​ദ്‌​ഘാ​ട​ന​വും ഇ​ന്ന്
Saturday, June 10, 2023 1:00 AM IST
ത​ല​ശേ​രി: ഹെ​ഡ്മാ​സ്റ്റേ​ഴ്‌​സ് കോ​ൺ​ഫ​റ​ൻ​സി​ന്‍റെ​യും 2023-2024 വി​ശ്വാ​സ​പ​രി​ശീ​ല​ന പ്ര​വ​ർ​ത്ത​ന വ​ർ​ഷ​ത്തി​ന്‍റെ​യും ത​ല​ശേ​രി അ​തി​രൂ​പ​താ​ത​ല ഉ​ദ്ഘാ​ട​നം ഇ​ന്ന് രാ​വി​ലെ 10.30 ന് ​ത​ല​ശേ​രി സാ​ൻ​ജോ​സ് മെ​ട്രോ​പൊ​ളി​റ്റ​ൻ ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും. ആ​ർ​ച്ച് ബി​ഷ​പ് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. ആ​ർ​ച്ച്ബി​ഷ​പ് എ​മ​രി​റ്റ​സ് മാ​ർ ജോ​ർ​ജ് വ​ലി​യ​മ​റ്റം അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തും. വി​കാ​രി ജ​ന​റാ​ൾ മോ​ൺ. സെ​ബാ​സ്റ്റ്യ​ൻ പാ​ലാ​ക്കു​ഴി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. വി​ശ്വാ​സ​പ​രി​ശീ​ല​ന കേ​ന്ദ്രം അ​തി​രൂ​പ​ത ഡ​യ​റ​ക്ട​ർ റ​വ. ഡോ. ​ജേ​ക്ക​ബ് വെ​ണ്ണാ​യ​പ്പി​ള്ളി​ൽ ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തും. സ​ന്ദേ​ശ​ഭ​വ​ൻ ഡ​യ​റ​ക്‌​ട​ർ റ​വ. ഡോ. ​ഫി​ലി​പ്പ് ക​വി​യി​ൽ, ഫാ. ​ജോ​സ​ഫ് വ​ട​ക്കേ​പ​റ​മ്പി​ൽ, ജോ​ൺ​സ​ൺ പൊ​ട്ട​ക്ക​ൽ, സി​സ്റ്റ​ർ റോ​സി​ലി​യ എ​ൻ​എ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.
വി​ശ്വാ​സ​പ​രി​ശീ​ല​ന മേ​ഖ​ല​യി​ൽ 50, 25 വര്‌ഷം പൂ​ർ​ത്തി​യാ​ക്കി​യ​വ​രെ​യും വി​ര​മി​ച്ച പ്ര​ധാ​നാ​ധ്യാ​പ​ക​രെ​യും വി​ശ്വാ​സ പ​രി​ശീ​ല​ക​രെ​യും പ​ന്ത്ര​ണ്ട് വ​ർ​ഷം മു​ട​ങ്ങാ​തെ വി​ശ്വാ​സ പ​രി​ശീ​ല​ന​ത്തി​ന് വ​ന്ന അ​ധ്യാ​പ​ക​രെ​യും കു​ട്ടി​ക​ളെ​യും ആ​ദ​രി​ക്കും. അ​തി​രൂ​പ​താ​ത​ല​ത്തി​ൽ വി​ശ്വാ​സ​പ​രി​ശീ​ല​ക​ർ​ക്ക് ന​ട​ത്തി​യ പ​രീ​ക്ഷ​യി​ൽ സ​മ്മാ​നാ​ർ​ഹ​രാ​യ​വ​ർ​ക്കും നാ​ല്, ഏ​ഴ്, പ​ത്ത്, പ​ന്ത്ര​ണ്ട് ക്ലാ​സു​ക​ളി​ലെ സ്കോ​ള​ർ​ഷി​പ്പ് പ​രീ​ക്ഷ​യി​ൽ വി​ജ​യി​ക​ളാ​യ​വ​ർ​ക്കും സീ​റോ മ​ല​ബാ​ർ സ​ഭാ ത​ല​ത്തി​ൽ ന​ട​ത്തി​യ പ്ര​തി​ഭാ​സം​ഗ​മ​ത്തി​ൽ വി​ജ​യി​ക​ളാ​യ​ർ​ക്കു​മു​ള്ള അ​വാ​ർ​ഡു​ക​ൾ കോ​ൺ​ഫ​റ​ൻ​സി​ൽ വി​ത​ര​ണം ചെ​യ്യും. ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ൽ നി​ന്നു​ള്ള നാ​നൂ​റോ​ളം വി​ശ്വാ​സ​പ​രി​ശീ​ല​ക​ർ മീ​റ്റിം​ഗി​ൽ പ​ങ്കെ​ടു​ക്കും.