10 വ​യ​സു​കാ​ര​നെ ക​ടി​ച്ചുപ​റി​ച്ചു‌
Saturday, June 10, 2023 1:02 AM IST
കൂ​ത്തു​പ​റ​മ്പ്: സ്കൂ​ൾവി​ട്ടു മ​ട​ങ്ങി​യ പ​ത്ത് വ​യ​സു​കാ​ര​നെ തെ​രു​വു​നാ​യ ക​ടി​ച്ച് പ​റി​ച്ചു. ച​മ്പാ​ട് വെ​സ്റ്റ് യു​പി സ്കൂ​ളി​ലെ അ​ഞ്ചാം ക്ലാ​സു​കാ​ര​ൻ ച​മ്പാ​ട് അ​ർ​ഷാ​ദ് മ​ൻ​സി​ലി​ൽ മു​ഹ​മ്മ​ദ് റ​ഫാ​ൻ റ​ഹീ​സി​നാ​ണ് നാ​യ​യു​ടെ ക​ടി​യേ​റ്റ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​ത്. വ​ല​തു കൈ​യി​ലെ മാം​സം ന​ഷ്ട​പ്പെ​ട്ട നി​ല​യി​ലാ​യി​രു​ന്നു . വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം സ്കൂ​ൾ​വി​ട്ട് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​മ്പോ​ഴാ​ണ് കു​ട്ടി​യെ ച​മ്പാ​ട് ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ന് സ​മീ​പം വ​ച്ച് തെ​രു​വു​നാ​യ അ​ക്ര​മി​ച്ച​ത്.
വ​ല​തു കൈ​ക്കും കാ​ലി​നും ആ​ഴ​ത്തി​ൽ ക​ടി​യേ​റ്റു. നി​ല​വി​ളി​കേ​ട്ട് ഓ​ടി​യെ​ത്തി​യ സ​മീ​പ​വാ​സി​ക​ളാ​ണ് നാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ നി​ന്ന് കു​ട്ടി​യെ ര​ക്ഷി​ച്ച​ത്. ഉ​ട​ൻ ത​ല​ശേ​രി ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ നി​ന്ന് പ്ര​ഥ​മ ശു​ശ്രൂ​ഷ ന​ൽ​കി​യ ശേ​ഷം ക​ണ്ണൂ​ർ മിം​സ് ആ​ശു​പ​ത്രി​യി​ലേ​ക്കും തു​ട​ർ​ന്ന് പ്ലാ​സ്റ്റി​ക്ക് സ​ർ​ജ​റി​ക്കാ​യി പ​രി​യാ​ര​ത്ത ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കും മാ​റ്റി. ക​ഴി​ഞ്ഞ ദി​വ​സം പാ​നൂ​രി​ൽ വീ​ട്ടു​മു​റ്റ​ത്ത് ഇ​റ​ങ്ങി​യ ഒ​ന്ന​ര വ​യ​സു​കാ​ര​നെ തെ​രു​വു​നാ​യ ഗു​രു​ത​ര​മാ​യി ക​ടി​ച്ചു പ​രി​ക്കേ​ൽ​പ്പി​ച്ചി​രു​ന്നു.