ചെ​റു​പു​ഴ​യി​ൽ വാ​ഹ​ന​ങ്ങ​ളു​ടെ കൂ​ട്ടയി​ടി; ബൈ​ക്ക് യാ​ത്രി​ക​ന് പ​രി​ക്കേ​റ്റു
Saturday, June 10, 2023 1:02 AM IST
ചെ​റു​പു​ഴ: ചെ​റു​പു​ഴ കാ​ക്കേ​ഞ്ചാ​ലി​ൽ ബൈ​ക്കും കാ​റും കൂ​ട്ടി​യി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​ന് പ​രി​ക്കേ​റ്റു. എ​ളേ​രി​ത്ത​ട്ട് സ്വ​ദേ​ശി അ​രു​ണി (24) നാ​ണ് പ​രി​ക്കേ​റ്റ​ത്.
ഇ​യാ​ളെ ക​ണ്ണൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​തി​നു പി​ന്നാ​ലെ സം​ഭ​വ സ്ഥ​ല​ത്തെ​ത്തി​യ കാ​റി​ൽ നാ​ഷ​ണ​ൽ പെ​ർ​മി​റ്റ് ലോ​റി​യും ഇ​ടി​ച്ചു.​
ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ചെ​റു​പു​ഴ ഭാ​ഗ​ത്തു​നി​ന്നും വ​രി​ക​യാ​യി​രു​ന്ന കാ​റും പാ​ടി​യോ​ട്ടു​ചാ​ൽ ഭാ​ഗ​ത്തു​നി​ന്നും വ​രി​ക​യാ​യി​രു​ന്ന ബൈ​ക്കും ത​മ്മി​ൽ കാ​ക്കേ​ഞ്ചാ​ൽ ശ്രീ​കൃ​ഷ്ണ ക​ള​രി സം​ഘ​ത്തി​നു മു​ന്നി​ലാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്.
ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ബൈ​ക്ക് യാ​ത്രി​ക​നാ​യ അ​രു​ൺ റോ​ഡി​ലേ​ക്ക് തെ​റി​ച്ച് വീ​ഴു​ക​യാ​യി​രു​ന്നു.
ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​ർ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.
അ​പ​ക​ട സ്ഥ​ല​ത്ത് ചെ​റു​പു​ഴ​യി​ൽ നി​ന്നെ​ത്തി​യ ടാ​ക്സി കാ​റി​ൽ കാ​ക്കേ​ഞ്ചാ​ൽ ഇ​റ​ക്ക​മി​റ​ങ്ങി വ​രി​ക​യാ​യി​രു​ന്ന നാ​ഷ​ണ​ൽ പെ​ർ​മി​റ്റ് ലോ​റി​യും ഇ​ടി​ച്ചു. കാ​റി​ന്‍റെ ഒ​രു വ​ശ​ത്തെ ര​ണ്ട് ഡോ​റു​ക​ൾ ത​ക​ർ​ന്നു. ചെ​റു​പു​ഴ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.