വി​മ​ല​ശേ​രി എ​രു​വാ​ട്ടി റോ​ഡ് പ്ര​വൃ​ത്തി ഉ​ദ്ഘാ​ട​നം ഇ​ന്ന്
Saturday, June 10, 2023 1:02 AM IST
പെ​രു​മ്പ​ട​വ്: ച​പ്പാ​ര​പ്പ​ട​വ് പ​ഞ്ചാ​യ​ത്തി​ലെ വി​മ​ല​ശേ​രി എ​രു​വാ​ട്ടി റോ​ഡി​ന്‍റെ പ്ര​വൃ​ത്തി ഉ​ദ്ഘാ​ട​നം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് എ​രു​വാ​ട്ടി​യി​ൽ എം.​വി. ഗോ​വി​ന്ദ​ൻ എം​എ​ൽ​എ നി​ർ​വ​ഹി​ക്കും. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി. ​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ച​പ്പാ​ര​പ്പ​ട​വ്-​വി​മ​ല​ശേ​ര-​എ​രു​വാ​ട്ടി- തേ​ർ​ത്ത​ല്ലി റോ​ഡി​ലെ വി​മ​ല​ശേ​രി മു​ത​ൽ എ​രു​വാ​ട്ടി വ​രെ​യു​ള്ള അ​ഞ്ചു കി​ലോ​മീ​റ്റ​ർ ദൂ​രം 12 കോ​ടി രൂ​പാ ചെ​ല​വി​ൽ മെ​ക്കാ​ഡിം​ഗ് ടാ​റിം​ഗ് ന​ട​ത്തും.
ആ​ദ്യ റീ​ചാ​യ ച​പ്പാ​ര​പ്പ​ട​വ് വി​മ​ല​ശേ​രി റോ​ഡ് ക​ഴി​ഞ്ഞ യു​ഡി​എ​ഫ് ഭ​ര​ണ​കാ​ല​ത്ത് മെ​ക്കാ​ഡം ടാ​റിം​ഗ് ന​ട​ത്തി​യി​രു​ന്നു. അ​ന്നു​മു​ത​ൽ പ്ര​ദേ​ശ​വാ​സി​ക​ളു​ടെ നി​ര​ന്ത​ര ആ​വ​ശ്യ​മാ​ണ് ഇ​പ്പോ​ൾ സ​ഫ​ല​മാ​കു​ന്ന​ത്.
റോ​ഡി​ന്‍റെ ബാ​ക്കി ഭാ​ഗ​മാ​യ എ​രു​വാ​ട്ടി-​തേ​ർ​ത്ത​ല്ലി റോ​ഡ് ഇ​രി​ക്കൂ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ പെ​ട്ട​താ​ണ്. ഇ​തി​നും മെ​ക്കാ​ഡം ടാ​റിം​ഗി​ന് അ​നു​മ​തി ല​ഭി​ച്ചി​ട്ടു​ണ്ട്. പ​ണി പൂ​ർ​ത്തി​യാ​യാ​ൽ തേ​ർ​ത്ത​ല്ലി ഭാ​ഗ​ത്തു​നി​ന്നും ത​ളി​പ്പ​റ​മ്പി​ലേ​ക്ക് എ​ളു​പ്പ​ത്തി​ൽ എ​ത്താ​നാ​കും.