പോ​ളി​ടെ​ക്നി​ക് കോ​ള​ജ് പ്ര​വേ​ശ​നം
Saturday, June 10, 2023 1:02 AM IST
ന​ടു​വി​ൽ: ന​ടു​വി​ൽ പോ​ളി​ടെ​ക്നി​ക് കോ​ള​ജ് പ്ര​വേ​ശ​നം ഈ ​അ​ധ്യാ​യ​ന വ​ർ​ഷം മു​ത​ൽ ആ​രം​ഭി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സാ​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ആ​രം​ഭി​ച്ച​താ​യി സ​ജീ​വ് ജോ​സ​ഫ്, എംഎ​ൽഎ ​അ​റി​യി​ച്ചു.​ പോ​ളി​ടെ​ക്നി​ക്കി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്തു​ന്ന യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു എം​എ​ൽ​എ. പോ​ളി​ടെ​ക്നി​ക് കോ​ള​ജ് പ്ര​വേ​ശ​ന​ത്തി​നു​ള്ള നോ​ട്ടി​ഫി​ക്കേ​ഷ​ൻ ഈമാ​സം ത​ന്നെ ഉ​ണ്ടാ​കും. പോ​ളി​ടെ​ക്‌​നി​ക് കോ​ള​ജ് ആ​രം​ഭി​ക്കു​ന്ന​തി​ന് 35 ത​സ്തി​ക​ക​ൾ ‍ സൃ​ഷ്ടി​ച്ചി​രു​ന്നു. ക​ണ്ണൂ​ർ ജി​ല്ല​യി​ൽ ത​ന്നെ ക​ഴി​ഞ്ഞ അ​ധ്യാ​യ​ന വ​ർ​ഷം ഏ​ക​ദേ​ശം 6276 പേ​ർ പോ​ളി​ടെ​ക്നി​ക് കോ​ള​ജ് അ​ഡ്മി​ഷ​ന് വേ​ണ്ടി അ​പേ​ക്ഷി​ച്ചെ​ങ്കി​ലും 1133 പേ​ര്‍​ക്ക് മാ​ത്ര​മാ​ണ് അ​ഡ്മി​ഷ​ൻ ല​ഭി​ച്ച​ത്. ഓ​ട്ടോ​മൊ​ബൈ​ൽ എ​ൻ​ജി​നി​യ​റിം​ഗ്, സി​വി​ൽ എ​ൻ​ജി​നി​യ​റിം​ഗ്, ഇ​ല​ക്ട്രോ​ണി​ക്സ് ആ​ൻ​ഡ് ഇ​ല​ക്ട്രി​ക്ക​ൽ എ​ൻ​ജി​നി​യ​റിം​ഗ് തു​ട​ങ്ങി​യ ഡി​പ്ലോ​മ കോ​ഴ്സു​ക​ളി​ലേ​ക്കാ​ണ് പ്ര​വേ​ശ​നം ഉ​ണ്ടാ​കു​ക. യോ​ഗ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബേ​ബി ഓ​ട​മ്പ​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​എ​ച്ച്. സീ​ന​ത്ത്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെംബർ​മാ​രാ​യ ജോ​ഷി ക​ണ്ട​ത്തി​ൽ, എം.​പി.​ വാ​ഹി​ദ, വാ​ർ​ഡ് മെംബർ പി.​ ബ​ഷീ​റ, പ്രി​ൻ​സി​പ്പ​ൽ എം.​സി. പ്ര​കാ​ശ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.