എഡിഎസ്യു അതിരൂപത കലോത്സവം
1338098
Monday, September 25, 2023 12:48 AM IST
ചെമ്പേരി: ലഹരിക്കെതിരേ വരുംതലമുറയെ സജ്ജമാക്കുക എന്ന ലക്ഷ്യത്തോടെ കുട്ടികളുടെ സാഹിത്യ- കലാ അഭിരുചികളെ പരിപോഷിപ്പിക്കുന്നതിനായീ ലഹരി വിരുദ്ധ കലോത്സവം സംഘടിപ്പിച്ചു. ചെമ്പേരി നിർമല ഹയർ സെക്കൻഡറി സ്കൂളിൽ എഡിഎസ്യു അതിരൂപത ഡയറക്ടർ ഫാ. വിപിൻ വടക്കേപറമ്പിൽ പതാക ഉയർത്തി.
കണ്ണൂർ-കാസർഗോഡ് ജില്ലകളിൽ നിന്നുള്ള വിദ്യാലയങ്ങളിലെ 500 ഓളം കുട്ടികൾ പരിപാടിയിൽ പങ്കെടുത്തു. എൽപി വിഭാഗത്തിൽ സെന്റ് തോമസ് എൽപി സ്കൂൾ തോമാപുരം ഓവറോൾ നേടി.
യുപി വിഭാഗത്തിൽ സെന്റ് തോമസ് യുപി സ്കൂൾ കരിക്കോട്ടക്കരിയും സെന്റ് ജോസഫ് യു പി സ്കൂൾ കരവുള്ളടുക്കവും ഓവറോൾ പങ്കിട്ടു. ഹൈസ്കൂൾ വിഭാഗത്തിലും ഹയർസെക്കൻഡറി വിഭാഗത്തിലും സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ എടൂർ ഓവറോൾ കിരീടം കരസ്ഥമാക്കി.
വിജയികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. നിർമല യുപി സ്കൂൾ മുഖ്യാധ്യാപിക സിസ്റ്റർ ലിസി പോൾ, കോ-ഓർഡിനേറ്റർ ടോണിസ് ജോർജ്, സിസ്റ്റർ ഷൈല, സിസ്റ്റർ ട്രീസ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.