തളിപ്പറമ്പ് മേഖല: പരിയാരം ജേതാക്കൾ
1338101
Monday, September 25, 2023 12:48 AM IST
തളിപ്പറമ്പ്: തളിപ്പറമ്പ് മേഖലാതല ബൈബിൾ സംഘടിപ്പിച്ചു. തളിപ്പറമ്പ് സെന്റ് മേരീസ് ഓഡിറ്റോറിയത്തിൽ ഫൊറോന വികാരി ഫാ. മാത്യു വേങ്ങക്കുന്നേൽ ഉദ്ഘാടനം ചെയ്തു.
ഫൊറോനയിലെ എട്ട് ഇടവകകളിൽ നിന്നായി 300 ഓളം മത്സരാർഥികൾ പങ്കെടുത്ത മത്സരത്തിൽ പരിയാരം ഇടവക ഓവറോൾ കിരീടം കരസ്ഥമാക്കി. കണ്ണൂർ, മേലേചൊവ്വ ഇടവകകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
ഫാ. അനീഷ് കുളത്തറ, ഫാ. ലൂക്കോസ് മറ്റപ്പള്ളി, സിസ്റ്റർ ജ്യോൽസ്ന, സിസ്റ്റർ ദീപ, സിസ്റ്റർ ശാന്തി, സുനിൽ ചുനയമ്മാക്കൽ, റൂബി നരിപ്പാറ, എബിൻ എന്നിവർ നേതൃത്വം നൽകി.