പി.പി. മുകുന്ദന്റെ ജീവിതം വലിയ പാഠപുസ്തകം: ഗോവ ഗവർണർ
1338455
Tuesday, September 26, 2023 1:25 AM IST
കണ്ണൂര്‍: ബിജെപി-ആര്‍എസ്എസ് നേതാവായിരുന്ന പി.പി. മുകുന്ദന്റെ ജീവിതം എല്ലാ സംഘടനാ പ്രവര്‍ത്തകര്‍ക്കും വലിയ പാഠപുസ്തകമാണെന്ന് ഗോവ ഗവർണര്‍ പി.എസ്. ശ്രീധരന്‍പിളള. ചേംബർ ഹാളിൽ ബിജെപി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പി.പി. മുകുന്ദൻ സർവകക്ഷി അനുസ്മരണം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ് അധ്യക്ഷത വഹിച്ചു. മേയര്‍ ടി.ഒ. മോഹനന്, കടന്നപ്പളളി രാമചന്ദ്രന് എംഎല്‍എ, കെ.പി. മോഹനന് എംഎല്‍എ, ആര്‍എസ്എസ് പ്രാന്ത സംഘചാലക് കെ.കെ. ബാലറാം, ഹിന്ദുഐക്യവേദി സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് വത്സന് തില്ലങ്കേരി, സിപിഎം നേതാവും മുന്‍മന്ത്രിയുമായ ഇ.പി. ജയരാജന്, സിപിഐ മുന്‍ അസി. സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്, മുസ്ലിം ലീഗ് സംസ്ഥാന വൈസ്പ്രസിഡന്റ് ഉമ്മര്‍ പാണ്ടികശാല, എന്‍സിപി സംസ്ഥാന വൈസ്പ്രസിഡന്റ് സുരേഷ്ബാബു, ജനതാദള്‍-എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.പി. ദിവാകരന്, സിഎംപി സംസ്ഥാന സെക്രട്ടേറിയറ്റംഗം സിഎ. അജീര്‍, ബിജെപി ജില്ലാ പ്രസിഡന്റ് എൻ. ഹരിദാസ് തുടങ്ങിയവർ പ്രസംഗിച്ചു.